»   » കാശ്മീരുകാരിയായ അംബര്‍ മഖ്ബൂലിന്റെ നായിക

കാശ്മീരുകാരിയായ അംബര്‍ മഖ്ബൂലിന്റെ നായിക

Posted By:
Subscribe to Filmibeat Malayalam
Maqbool Salman
എന്നും അന്യഭാഷാ നടിമാരെയും നടന്മാരെയും മലയാള സിനിമ സ്വീകരിച്ചിട്ടുണ്ട്, ചിലരെല്ലാം അന്യനാട്ടില്‍ നിന്നും വന്ന് ഏറെക്കാലം മലയാളത്തിലെ സ്ഥിരം നായികമാരായി നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ ആണ് നായികമാര്‍ മലയാളത്തില്‍ എത്തിയിരുന്നു, അപൂര്‍വ്വം ചിലപ്പോഴൊക്കെ ഹോളിവുഡ് നായികമാരും മലയാളത്തില്‍ വന്നുപോയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഭാഷാദേശഭേദമില്ലാതെ നായികമാര്‍ മലയാളസിനിമയില്‍ എത്തുകയാണ്. മലയാള സിനിമ മികച്ച പരീക്ഷണങ്ങള്‍ നടക്കുന്ന മേഖലയാണെന്ന് പറയാന്‍ ഇവരില്‍ പലരും മടിയ്ക്കുന്നുമില്ല. ബംഗാളില്‍ നിന്നും മണിപ്പൂരില്‍ നിന്നും എന്നുവേണ്ട അമേരിക്കയില്‍ നിന്നുവരെ താരങ്ങള്‍ മലയാളസിനിമയില്‍ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ കശ്മീരില്‍ നിന്നുകൂടി മലയാളത്തില്‍ ഒരു താരമെത്തുകയാണ്.

മമ്മൂട്ടിയുടെ സഹോദരന്റെ മകന്‍ മഖ്ബൂര്‍ സല്‍മാന്റെ പുതിയ ചിത്രത്തിലാണ് കശ്മീരില്‍ നിന്നുള്ള നായിക വരുന്നത്. ലവ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാശ്മീരുകാരിയായ അംബര്‍ ആണ് നായികയാവുന്നത്.

ബാംഗ്ലൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അംബര്‍ മുമ്പ് പാനിപൂരിയെന്ന തെുങ്ക് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒരു ഇംഗ്ലീഷ്-സ്പാനിഷ് ചിത്രത്തിലും ഈ നടി അഭിനയിച്ചിട്ടുണ്ട്. അംബറിന്റെ ഫോട്ടോകള്‍ കണ്ട് താല്‍പര്യം തോന്നിയിട്ടാണ് സംവിധായകന്‍ പ്രശാന്ത് എം അംബറിന്റെ തന്റെ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്. തുടര്‍ന്ന് നടന്ന സ്‌ക്രീന്‍ ടെസ്റ്റിലും വിജയിച്ചതോടെ ചിത്രത്തില്‍ അംബര്‍ തന്നെ നായികയെന്ന് അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു.

സമ്പന്ന കുടുംബത്തില്‍ നിന്നും ബധിരയും മൂകയുമായ പെണ്‍കുട്ടിയായിട്ടാണ് അംബര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഖ്ബൂര്‍ അവതരിപ്പിക്കുന്ന അഭിജിത്ത് എന്ന ചെറുപ്പക്കാരന്‍ അംബര്‍ അവതരിപ്പിക്കുന്ന അപര്‍ണയുമായി പ്രണയത്തിലാകുന്നതും ഒളിച്ചോടാന്‍ തീരുമാനിക്കുന്നതുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. ലവ് സ്റ്റോറിയെന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലുമായിട്ടാണ് ഒരുങ്ങുന്നത്.

English summary
Director Prasanth M's bilingual movie, tentatively titled Love Story, has a new addition. The movie will mark Mollywood debut of Kashmir-born actress Amber.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam