»   » മറ്റൊരു താരപുത്രന്‍ കൂടെ സിനിമയിലേക്ക്, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയുടെ മകന്‍!

മറ്റൊരു താരപുത്രന്‍ കൂടെ സിനിമയിലേക്ക്, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയുടെ മകന്‍!

By: Rohini
Subscribe to Filmibeat Malayalam

പാരമ്പര്യം പിന്തുടര്‍ന്ന് ഇതാ മറ്റൊരു താരപുത്രന്‍ കൂടെ സിനിമയിലേക്ക് വരുന്നു. എണ്‍പതുകളിലെ ഹിറ്റ് നായിക അംബികയുടെ മകന്‍ രാം കേശവാണ് സിനിമാഭിനയ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

മോഹന്‍ലാലിന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തില്‍ നിന്ന് അംബിക പിന്മാറാന്‍ കാരണം?

അറുപത്തിനാലാമത് ജിയോ ഫിലിംഫെയര്‍ (സൗത്ത്) പുരസ്‌കാര വേദിയിലാണ് മകന്റെ അരങ്ങേറ്റത്തെ കുറിച്ച് അംബിക വെളിപ്പെടുത്തിയത്. അധികം വൈകാതെ മകന്‍ രാം കേശവ് സിനിമാഭിനയ രംഗത്ത് എത്തുമെന്ന് അംബിക പറഞ്ഞു.

ambika-son

ഇഷ്ടനടനാരാണ് എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് മകന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്നുള്ള താരങ്ങള്‍ക്കെല്ലാം അവര്‍ ചെയ്യുന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സ്വന്തമായി സ്റ്റൈലുണ്ട്. വ്യത്യസ്തമായി അഭിനയിക്കാന്‍ കഴിവുള്ളവരാണ്. അതുകൊണ്ട് എനിക്ക് ഒരു ഇഷ്ടനടനെ മാത്രം തിരഞ്ഞെടുക്കാന്‍ കഴിയില്ല.

മറ്റൊരു കാര്യം എന്റെ മകനും അഭിനയത്തിലേക്ക് വരികയാണ്. അതുകൊണ്ട് ആരെയാണ് ഇഷ്ടം എന്ന് വെളിപ്പെടുത്താന്‍ എനിക്ക് കഴിയില്ല. ഞാനൊരു അമ്മ ആകാനാണ് ശ്രമിയ്ക്കുന്നത്. മകന്റെ അരങ്ങേറ്റം തമിഴ് സിനിമയിലൂടെയാണോ മലയാള സിനിമയിലൂടെയാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നും അംബിക പറഞ്ഞു.

English summary
Ambika’s son to make his film debut
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam