»   » മോഹന്‍ലാലിന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തില്‍ നിന്ന് അംബിക പിന്മാറാന്‍ കാരണം?

മോഹന്‍ലാലിന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തില്‍ നിന്ന് അംബിക പിന്മാറാന്‍ കാരണം?

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമാണ് ചിത്രം. മലയാളത്തിന്റെ അതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തിയെഴുതിയ ചിത്രത്തില്‍ രഞ്ജിനിയും ലിസിയും നായികമാരായെത്തി.

'ഒരു വേദിയിലും നവ്യ നായര്‍ അത് പറഞ്ഞില്ല', ജഗതി ശ്രീകുമാര്‍ കെ മധുവിനോട് പറഞ്ഞത്


അവസാനം വരെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ ഒരു നൊമ്പരം പ്രേക്ഷക മനസ്സില്‍ ബാക്കിയാക്കി അവസാനിച്ച ചിത്രത്തില്‍ രഞ്ജിനിയ്ക്ക് പകരം കണ്ടിരുന്നത് മറ്റൊരു പ്രമുഖ നായികയെയായിരുന്നു.


അംബികയെ വിളിച്ചു

അന്ന് തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മിന്നി നില്‍ക്കുന്ന നായികയാണ് അംബിക. രജനികാന്ത്, കമല്‍ ഹസന്‍, പ്രേം നസീര്‍, ജയന്‍ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ വേഷമിട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ചിത്രം എന്ന ചിത്രത്തിലേക്ക് ലാലിന്റെ നായികയായി അംബികയെ വിളിച്ചു


അംബികയും മോഹന്‍ലാലും

ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരജോഡികളായിരുന്നു അംബികയും മോഹന്‍ലാലും. അതുകൊണ്ട് തന്നെ ചിത്രത്തിന് ഈ ജോഡി പൊരുത്തം നന്നായിരിയ്ക്കും എന്നും പ്രിയന്‍ കണക്കുകൂട്ടി.


രഞ്ജിനി തിരക്കില്‍

എന്നാല്‍ പ്രിയന്‍ ചിത്രത്തിലേക്ക് വിളിയ്ക്കുമ്പോള്‍ അംബിക, കണ്‍സിമട്ടും നേരം എന്ന തമിഴ് ചിത്രത്തില്‍ കാര്‍ത്തിക്കിന്റെ നായികയായി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. നടനും നിര്‍മാതാവുമായ ശരത് കുമാറിന്റെ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് രണ്ട് പ്രാവശ്യം ചിത്രീകരണം മുടങ്ങി വീണ്ടും ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു കണ്‍സിമട്ടും നേരം. അതുകൊണ്ട് തന്നെ പ്രിയന്‍ വിളിച്ചപ്പോള്‍ അംബികയ്ക്ക് ഡേറ്റ് പ്രശ്‌നമായി.


പകരം രഞ്ജിനി

അങ്ങനെ അംബികയ്ക്ക് പകരക്കാരിയായിട്ടാണ് രഞ്ജിനി എത്തുന്നത്. പകരം വയ്ക്കാനില്ലാത്ത അഭിനയത്തിലൂടെ രഞ്ജിനി ആ കഥാപാത്രം തന്റേത് മാത്രമാക്കി മാറ്റി. അതിന് ശേഷം ലാലും രഞ്ജിനിയും ഒന്നിച്ച മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു എന്ന ചിത്രവും മികച്ച വിജയം നേടി.
English summary
Actress Ambika was initially offered with the female lead role in Mohanlal-Priyadarshan's superhit movie 'Chithram'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam