»   » ആമേന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം

ആമേന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിനെ നായകനാക്കി ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന ആമേന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. ദേവസ്സിക്കുട്ടിയെന്ന നോവലിസ്റ്റാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Ameen Movie

തന്റെ ആതിരാപ്പൂക്കള്‍ എന്ന കഥ മോഷ്ടിച്ചാണ് സിനിമയൊരുക്കുന്നതെന്ന് ദേവസ്സിക്കുട്ടിയുടെ ആരോപണം. ആമേന്റെ കഥയും പശ്ചാത്തലവുമെല്ലാം തന്റെ മലയാളം നോവലുമായി ചേര്‍ന്നുപോകുന്നതാണെന്ന് ദേവസ്സിക്കുട്ടി ആരോപിയ്ക്കുന്നു.

സുബ്രഹ്മണ്യപുരം നായിക സ്വാതിയുടെ ആദ്യ മലയാളചിത്രമെന്ന വിശേഷണവുമായി വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രം ഇതോടെ വിവാദങ്ങളില്‍ അകപ്പെട്ടിരിയ്ക്കുകയാണ്.

ആതിരാപ്പൂക്കളിന്റെ സിനിമായാക്കാമെന്ന വാഗ്ദാനാവുമായി നിര്‍മാതാവ് പ്രദീപ് മേനോന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സമീപിച്ചിരുന്നതായി ദേവസ്സിക്കുട്ടി പറയുന്നു. അന്നത് നടന്നില്ല. ഈയടുത്താണ് ആമേന്‍ എന്ന സിനിമയെക്കുറിച്ച് കേട്ടത്. തന്റെ നോവലിന്റെ ആശയവുമായി ചേരുന്നതാണ് ചിത്രത്തിന്റെ പശ്ചാത്താലം.

ക്രൈസ്തവ സഭയുടെ ചട്ടക്കൂടുകള്‍ ലംഘിയ്ക്കുന്നതാണ് നോവലിലെ തന്റെ കഥാപാത്രങ്ങള്‍. ഇതു തന്നെയാണ് ആമേനിലുമുള്ളത്. ഇതേക്കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ അവര്‍ കഥയില്‍ ചെറിയ തിരുത്തുലകളും ക്ലൈമാക്‌സില്‍ മാറ്റം വരുത്തുകയുമാണ് ചെയ്തതെന്ന് ദേവസ്സിക്കുട്ടി ആരോപിയ്ക്കുന്നു.

അതേസമയം, ഈ ആരോപണങ്ങളെല്ലാം ആമേന്റെ തിരക്കഥാകൃത്തായ റഫീക്ക് തള്ളുകയാണ്. മൂന്ന് വര്‍ഷം മുമ്പ് സംവധായകന്‍ ലിജോ ആണ് ചിത്രത്തിന്റെ ആശയം എന്നോട് പങ്കുവച്ചത്. അന്നുതൊട്ട് ഇതിന്റെ തിരക്കഥാ ജോലികളിലായിരുന്നു ഞാന്‍.

മലയാളം നേരാവണ്ണം വായിക്കാനറിയാത്ത ലിജോ ഒരു നോവല്‍ വായിച്ചുവെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിയ്ക്കുമെന്ന് റഫീക്ക് ചോദിയ്ക്കുന്നു. ദേവസ്സിക്കുട്ടിയെന്ന നോവലിസ്റ്റിനെക്കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നും റഫീക്ക് വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും ആമേന്റെ അണിയറക്കാര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പരാതിക്കാരന്റെ തീരുമാനം. ആവശ്യമെങ്കില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കോടതിയിലെത്തുമെന്നും ദേവസ്സിക്കുട്ടി പറയുന്നു.

English summary
Writer Devasikutty claims that the makers of the film have copied its plot from his novel, Altharapookkal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X