»   » ആമേന്‍ കോപ്പിയടിയല്ലെന്ന് പിഎസ് റഫീഖ്

ആമേന്‍ കോപ്പിയടിയല്ലെന്ന് പിഎസ് റഫീഖ്

Posted By:
Subscribe to Filmibeat Malayalam
Amen
ആമേന്‍ കോപ്പിയടിയാണെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരക്കഥാകൃത്ത് പിഎസ് റഫീഖ്. ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പറഞ്ഞാണ് ആമേന്‍ സെര്‍ബിയന്‍ ചിത്രത്തിന്റെ പകര്‍പ്പാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് താന്‍ അറിഞ്ഞതെന്നും റഫീഖ് പറയുന്നു.

ഗുക്കയെന്ന സെര്‍ബിയന്‍ ചിത്രം ഞാന്‍ കണ്ടിട്ടില്ല. അധികം വിദേശചിത്രങ്ങള്‍ കാണുന്ന കൂട്ടത്തിലല്ല ഞാന്‍. ചിലപ്പോള്‍ ആമേന് ഗുക്കയുമായി സാദൃശ്യം കാണും, ഇല്ലെന്ന് പറയുന്നില്ല. പക്ഷേ അത് തികച്ചും യാദൃശ്ചികം മാത്രമാണ്- റഫീക്ക് പറയുന്നു.

പള്ളിയുമായി ബന്ധപ്പെടുത്തിയുള്ള ഒരു കഥയുടെ സാധ്യത എന്നോട് ആദ്യം പറഞ്ഞത് സംവിധായകന്‍ ലിജോ ആണ്. അതില്‍ തരികിടയായ ഒരു പള്ളീലച്ചനായിരുന്നു കേന്ദ്ര കഥാപാത്രം. ഇടവകക്കാര്‍ എല്ലാവരും അദ്ദേഹത്തെ മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഈ സന്ദിഗ്ദ്ധ ഘട്ടത്തില്‍ തന്റെ ഇടവക മാറ്റം ഒഴിവാക്കാനായി അച്ചന്‍ പള്ളി പൊളിച്ചു പണിയാനുള്ള തന്ത്രങ്ങള്‍ മെനയുന്നതായിരുന്നു ആദ്യം രൂപപ്പെട്ട കഥ. പിന്നീട്, ഈ കഥയിലേക്ക് മറ്റ് കഥാപാത്രങ്ങളെ കൊണ്ടു വരികയായിരുന്നു.

ആമേന്റെ കഥ വിദേശചിത്രം കോപ്പിയടിച്ച് എഴുതിയതാണെന്ന് ആരോപിക്കുന്നവര്‍ താനെഴുതിയ ചെറുകഥകള്‍ വായിക്കട്ടെയെന്നും റഫീഖ് പറയുന്നു. ആമേന്‍ കോപ്പിയടിയാണെന്ന പ്രചാരണത്തിനു പിന്നില്‍ സിനിമയ്ക്കകത്തുള്ളവര്‍ തന്നെയാണെും അദ്ദേഹം ആരോപിച്ചു.

English summary
Scriptwriter of Amen, P S Rafeeque, refutes these allegations.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam