ദുല്‍ഖറിന്‍റെ എബിസിഡിയ്ക്ക് മികച്ച പ്രതികരണം
കൊച്ചി: ദുല്‍ഖറിന്റെ എബിഡിഡിക്ക് പ്രേക്ഷകര്‍ വന്‍ വരവേല്‍പ്പ് നല്‍കി. റിലീസായി മണിക്കൂറുകള്‍ക്കകം തന്നെ പടം മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. പ്രദര്‍ശിപ്പിച്ച മിക്ക തീയറ്ററുകളിലും വന്‍ ജനത്തിരക്കായിരുന്നു. പലരും ടിക്കറ്റ് കിട്ടാതെ മടങ്ങി.

ആദ്യദിവസത്തെ പ്രതികരണം തന്നെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന് നല്‍കുന്ന സന്തോഷം ചെറുതല്ല. അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി എന്ന എബി സിഡിയില്‍ ദുല്‍ഖറിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത് ജേക്കബ് ഗ്രിഗറിയാണ്.
സിനിമ കണ്ടിറങ്ങിയവര്‍ ചിത്രത്തിന് അനുകൂലമായി ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റിംഗകകള്‍ നടത്തി.അപര്‍ണഗോപിനാഥ് ആണ് ചിത്രത്തിലെ നായിക.
malyalam cinema actor mammootty dulquer salman director മലയാളം സിനിമ നടന് മമ്മൂട്ടി ദുല്‍ഖര്‍ സല്മാന് സംവിധായകന്‍


Click it and Unblock the Notifications