ഫഹദ് നായകനാകുന്ന അന്‍വര്‍ റഷീദ് ചിത്രം, ആമി

എല്ലാ സംരംഭങ്ങളും വിജയങ്ങളാക്കിമാറ്റിയ അന്‍വര്‍ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുകയാണ്. ആമിയെന്ന് പേരിട്ട ചിത്രത്തിന് അമല്‍ നീരദാണ് ക്യാമറ ചലിപ്പിക്കുന്നത്. ഹണി റോസ്, അഷ്മിത സൂദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബ്രിഡ്ജ് പോലെതന്നെ ആമിയും ഹ്രസ്വചിത്രമാണ്. അഞ്ചു സുന്ദരികള്‍ എന്ന പുതിയ ആന്തോളജിയ്ക്കുവേണ്ടിയാണ് അരമണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ആമി ഒരുക്കുന്നത്.
ആഷിക് അബുവിന്റെ ഗൗരി, ഷൈജു ഖാലിദിന്റെ സേതുലക്ഷ്മി, സമീര്‍ താഹിറിന്റെ ഇഷ. അമല്‍ നീരദിന്റെ കുള്ളന്റെ ഭാര്യ എന്നിവയാണ് ആന്തോളജിയിലെ മറ്റു ചിത്രങ്ങള്‍. പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമ വിതരണത്തിനെത്തിക്കുന്ന അഞ്ചു സുന്ദരികള്‍ ജൂണ്‍ 14ന് തീയേറ്ററുകളിലെത്തും.
anwar rasheed fahad fazil anju sundarikal anthology Amal neerad honey rose അന്‍വര്‍ റഷീദ് ഫഹദ് ഫാസില്‍ അഞ്ചു സുന്ദരികള്‍ ആമി അമല്‍ നീരദ് ഹണി റോസ്


Click it and Unblock the Notifications