twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരഞ്ജീവിയുടെ ചരിത്ര സിനിമയില്‍ എആര്‍ റഹ്മാന് പകരം ബോളിവുഡ് സംഗീത സംവിധായകന്‍!

    |

    ഇന്ത്യന്‍ സ്വാന്തത്ര്യ സമരകാലത്തെ തെലുങ്ക് സമര നായകന്റെ കഥ പറയുന്ന ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയിലറും ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനമായ തിങ്കളാഴ്ച പുറത്ത് വന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ചരിത്ര സിനിമ നിര്‍മിക്കുന്ന ചിരഞ്ജീവിയുടെ മകനായ റാം ചരണ്‍ ആണ്.

    സെയ് റാ നരസിംഹ റെഡ്ഡി പ്രഖ്യാപിച്ചപ്പോള്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എആര്‍ റഹ്മാന്‍ ആയിരിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ തമന്‍ ആയിരിക്കും സംഗീതമൊരുക്കുക എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എആര്‍ റഹ്മാന് പകരക്കാരന്‍ ബോളിവുഡില്‍ നിന്നുമായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

    srnr

    ഡിയര്‍ സിന്ദഗി, ഉഠുത പഞ്ചാബ് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ അമിത് ത്രിവേദിയാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. ഓഗസ്റ്റ് 21ന് ട്രെയിലര്‍ പുറത്ത് വരുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചതെങ്കിലും ട്രെയിലര്‍ 20ന് രാത്രി തന്നെ റിലീസ് ചെയ്തു. തെലുങ്ക്, തമിഴ്, കന്നട, മലയാളം ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പരുചുരി സഹോദരന്മാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്.

    നയന്‍താരയാണ് ചിത്രത്തിലെ നായിക. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, കിച്ച സുധീപ്, വിജയ് സേതുപതി, തമന്ന എന്നിവരും ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളാകുന്നു.

    English summary
    Bollywood composer Amit Trivedi will be handling the music department for Sye Raa Narasimha Reddy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X