»   » അമിതാഭ് ബച്ചന്‍ പാരീസില്‍ വീടുവാങ്ങി?

അമിതാഭ് ബച്ചന്‍ പാരീസില്‍ വീടുവാങ്ങി?

Posted By:
Subscribe to Filmibeat Malayalam

താരങ്ങള്‍ നാട്ടിലും മറുനാട്ടിലും വസതികള്‍ വാങ്ങുന്നതും ഭൂമി വാങ്ങുന്നതുമൊന്നും പുതിയകാര്യമല്ല. ബോളിവുഡ് താരങ്ങളാണെങ്കില്‍ പലസ്ഥലങ്ങളിലായി നാലോ അഞ്ചോ വീടുകള്‍ സ്വന്തമായി ഉണ്ടാവുകയെന്നത് ഒരു പതിവാണ്. കോടികള്‍ മുടക്കി താരങ്ങള്‍ വീടുകള്‍ സ്വന്തമാക്കുമ്പോള്‍ അത് വലിയ വാര്‍ത്തയായി മാറാറുണ്ട്.

ഇതാ ഇപ്പോള്‍ അമിതാഭ് ബച്ചന്റെ വീടുവാങ്ങലാണ് വാര്‍ത്തകളില്‍ നിറയുന്നത്. ബച്ചന്‍ പാരീസില്‍ ഒരു വീട് വാങ്ങിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ അടുത്തിടെയാണ് ഇപ്പോള്‍ താമസിക്കുന്ന ജൂഹുവിലെ ജല്‍സ എന്ന ബംഗ്ലാവിന് സമീപത്ത് അമ്പത് കോടിയുടെ മറ്റൊരു വസതി ബച്ചന്‍ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ബിഗ് ബി പാരീസില്‍ ഒരു വീട് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

Amitabh Bachchan

തനിയ്ക്കും ഭാര്യ ജയയ്ക്കും താമസിക്കാന്‍ വേണ്ടിയാണത്രേ ബച്ചന്‍ പാരീസില്‍ വീടു വാങ്ങിയിരിക്കുന്നത്. ഇത്തവണത്തെ വിവാഹവാര്‍ഷികം ആഘോഷിക്കാനായി ബച്ചന്‍ ദമ്പതിമാര്‍ പാരീസിലേയ്ക്കാണത്രേ പോകുന്നത്. ഈ സമയത്ത് അല്‍പകാലം അവിടെ ചെലവഴിക്കാനും ഇവര്‍ ഉദ്ദേശിക്കുന്നുണ്ടത്രേ. ഇതിന് വേണ്ടിയാണ് വസതിവാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബോളിവുഡിലെ റൊമാന്റിക് ജോഡികളുടെ കൂട്ടത്തില്‍ എന്നും മുന്നിലാണ് ബച്ചനും ജയയും അതുകൊണ്ടുതന്നെ വിവാഹവാര്‍ഷികത്തിന് നാട്ടിലെ തിരക്കില്‍ നിന്നെല്ലാമകന്ന് അങ്ങ് ദൂരെ ആരെയും മോഹിപ്പിക്കുന്ന പാരീസില്‍ സ്വന്തം വീട്ടില്‍ അല്‍പസമയം ചെലവിടാന്‍ ഇവര്‍ ആഗ്രഹിക്കുന്നതില്‍ അതിശയിക്കാനില്ല.

English summary
As per the latest reports, Big B has yet again bought a house in France as he reportedly wishes to visit the country frequently with wife Jaya Bachchan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam