»   » ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം: ജോധ്പുരില്‍ ഡോക്ടര്‍മാരുടെ സംഘം പറന്നെത്തി

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം: ജോധ്പുരില്‍ ഡോക്ടര്‍മാരുടെ സംഘം പറന്നെത്തി

Written By:
Subscribe to Filmibeat Malayalam
ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചൻ കുഴഞ്ഞു വീണു | filmibeat Malayalam

സിനിമ ഷുട്ടിങ്ങിനിടെ നടന്‍ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വിവരം. തംഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ച അനുഭവപ്പെട്ടത്.ജോധ്പൂരിലാണ് സിനിമയുടെ ഷൂട്ടിഗ് നടന്നിരുന്നത്. ദീര്‍ഘനേരം നീണ്ടു നിന്ന ഷൂട്ടിംഗാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ കാരണമായതെന്നാണ് വിവരം. 

ഇക്കയുടെ ഡേവിഡ് നൈനാന്‍ പുതിയ വേഷങ്ങളിലെത്തുന്നു! മമ്മൂക്കയെ വെല്ലാന്‍ ഇവര്‍ക്ക് കഴിയുമോ?

മുംബൈയില്‍ നിന്നുളള ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി അദ്ദേഹത്തെ പരിശോധിച്ചു. ആരോഗ്യ നില ത്യപ്തികരമായെന്ന് അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു. വെളുക്കും വരെനീണ്ട ഷൂട്ടിംഗ് കാരണമാണ് തന്റെ ആരോഗ്യനില മോശമായതെന്നും കഴിഞ്ഞ ദിവസത്തെ ചിത്രീകരണം പുലര്‍ച്ചെ അഞ്ചുമണിക്കാണ് അവസാനിച്ചതെന്നും അദ്ദേഹം ബ്ലോഗില്‍ പറഞ്ഞു.

amithab bachan

തംഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന ചിത്രത്തില്‍ ബച്ചനോടൊപ്പം ആമിര്‍ ഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കത്രീന കൈഫ് നായിക വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് യഷ് രാജ് ഫിലിംസാണ്.

amithabh bachan

ഇരുനൂറ് കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് തങ്ങ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. ചിത്രത്തില്‍ ആമിര്‍ ഖാന്റെ അച്ഛന്‍ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്.

ആദിയിലെ പ്രണവിന്റെ വീട് സെറ്റിട്ടത്: ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയിലെ പുതിയ പരീക്ഷണം! ജിഫ് പോസ്റ്ററുമായി ഒരായിരം കിനാക്കളാല്‍, സംഗതി കലക്കി

English summary
Amitabh Bachchan falls ill on the sets of Thugs of Hindostan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam