»   » മഞ്ജു മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍;ബച്ചന്‍

മഞ്ജു മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍;ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: മഞ്ജു വാര്യര്‍ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറെന്ന് അമിതാഭ് ബച്ചന്‍. തന്റെ ഫേസ് ബുക്ക് പേജിലാണ് മഞ്ജുവിനെപ്പറ്റി ഇത്തരത്തിലൊരു പരാമര്‍ശം അമിതാഭ് ബച്ചന്‍ നടത്തിയത്. കല്ല്യാണ്‍ ജൂവല്ലറിയുടെ പരസ്യത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. പരസ്യത്തില്‍ താന്‍ മഞ്ജുവിനോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ബിഗ് ബി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 15 വര്‍ഷത്തിന് ശേഷം തിരികെ ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജുവിനെ ബിഗ് ബി അഭിനന്ദിയ്ക്കുന്നുമുണ്ട്.

മലയാളത്തിന്റെ ലേഡി മോഹന്‍ലാല്‍ ആണ് മഞ്ജുവെന്ന് ഇതിന് മുന്‍പ് ഒരു പ്രശസ്ത സംവിധായകനും അഭിപ്രായപ്പെട്ടിരുന്നു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത്. രണ്ടാം വരവ് അമിതാഭ് ബച്ചനോടൊപ്പമായത് ഭാഗ്യമാണെന്ന് മഞ്ജു പറയുന്നു. പരസ്യത്തിന്റെ ചിത്രീകരണത്തിന് തൊട്ട് മുന്‍പ് മഞ്ജു ബച്ചന്റെ കാല്‍ തൊട്ട് വന്ദിച്ചിരുന്നു.

കല്ല്യാണ്‍ ജൂവല്ലറിയുടെ പരസ്യങ്ങളില്‍ ഇതിന് മുന്‍പ് മഞ്ജുവിന്റെ ഭര്‍ത്താവ് ദിലീപ് ആണ് അഭിനയിച്ചിരുന്നത്. മുംബൈയിലെ ദാദാസാഹബ് ഫാല്‍ക്കേ ഫിലിം സിറ്റിയിലായിരുന്നു പരസ്യത്തിന്റെ ചിത്രീകരണം. പ്രഭു, നാഗാര്‍ജ്ജുന, പുനിത് കുമാര്‍ എന്നിവരും പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. പരസ്യം ഓണത്തിന് മുന്‍പ് സ്‌ക്രീനിലെത്തും.

English summary
Big B mentioned the actress in his Facebook page, and uploaded a photo, a working still from the set, with this message : Working today for Kalyan Jewellers ad., campaign with the sons of three legends of the South Film Industry and a superstar from Malayalam, Manju Warrier.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam