»   » എന്റെ പെരുമാറ്റം കണ്ടപ്പോള്‍ അമ്മയ്ക്ക് സംശയം തോന്നി.. ആ സംഭവത്തെ കുറിച്ച് വിനയ പ്രസാദ്

എന്റെ പെരുമാറ്റം കണ്ടപ്പോള്‍ അമ്മയ്ക്ക് സംശയം തോന്നി.. ആ സംഭവത്തെ കുറിച്ച് വിനയ പ്രസാദ്

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ന് ലോക മാതൃദിനം. അമ്മമാര്‍ക്ക് വേണ്ടി ഒരു ദിവസം മാത്രമല്ല, എല്ലാ ദിവസവും അമ്മ മാര്‍ക്കുള്ളതാണ്.. പക്ഷെ അമ്മയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍ ആളുകള്‍ ഓര്‍ത്തടുത്ത് പറയുന്നത് ഈ ദിവസമാണ്. കുട്ടിക്കാലത്തുള്ള ഒരു അനുഭവം നടി വിനയ പ്രസാദും പങ്കുവയ്ക്കുന്നു.

വിനയ ഇനി മുതല്‍ നടി മാത്രമല്ല, പിന്നെയോ ??

അമ്മയാണ് തന്റെ ശക്തിയും ബലവുമെന്നും വിനയ പ്രസാദ് പറഞ്ഞു. കുട്ടിക്കാലത്ത് കാണിച്ച ചെറിയൊരു കളവില്‍ നിന്ന് അമ്മ പഠിപ്പിച്ച പാഠത്തെ കുറിച്ചും നടി ഓര്‍ത്തെടുത്ത് പറഞ്ഞു.

എന്റെ അമ്മയാണ് ശക്തിയും ധൈര്യവും

വത്സല കെ ഭട്ട് എന്നാണ് എന്റെ അമ്മയുടെ പേര്. ജീവിതത്തില്‍ ഒരു ഘട്ടത്തിലും തളരരുത് എന്ന പാഠം ഞാന്‍ പഠിച്ചത് എന്റെ അമ്മയില്‍ നിന്നാണ്. പണമല്ല, മനസ്സിന്റെ ധൈര്യമാണ് നമ്മുടെ ബലം. ഇന്ന് വരെ അമ്മയുടെ വാക്കുകള്‍ എന്നെ സംരക്ഷിയ്ക്കുന്നുണ്ട്. അമ്മ ഹോം മേക്കറാണ്. കുട്ടിക്കാലം മുതലേ അമ്മയ്‌ക്കൊപ്പമാണ് ഞാന്‍. ഇപ്പോഴും എന്റെ കൂടെയുണ്ട്.

കുട്ടിക്കാലത്തുണ്ടായ ഒരനുഭവം

കുട്ടിക്കാലത്തുണ്ടായ രസകരമായ ഒരു അനുഭവം ഞാന്‍ ഓര്‍ക്കുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള സംഭവമാണ്. ഞങ്ങളുടെ സ്‌കൂളില്‍ എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി പൂജ നടത്തുന്ന പതിവുണ്ടായിരുന്നു. എല്ലാവരും 25 പൈസ പൂജയ്ക്ക് കൊടുക്കണം. അന്നത് വലിയ തുകയാണ്. എന്റെ ഒരു കൂട്ടുകാരി പറഞ്ഞു, അവളുടെ വീട്ടില്‍ നിന്ന് പണം കൊടുക്കുന്നില്ല പകരം എ്‌ന്റെ വീട്ടില്‍ നിന്ന് കൊണ്ടു വരണം.

മോഷ്ടിക്കാന്‍ ആവശ്യപ്പെട്ടു

അമ്മയോട് പണത്തെ കുറിച്ച് പറയണ്ട എന്നും ആരും അറിയാതെ അത്രയും പണം മോഷ്ടിക്കണം എന്നുമാണ് കൂട്ടുകാരി പറഞ്ഞത്. ആദ്യം ഞാന്‍ കൂട്ടാക്കിയില്ല. അമ്മ അറിയാതെ ഒന്നും ചെയ്യില്ല എന്ന് വാശി പിടിച്ചു. അപ്പോള്‍ കൂട്ടുകാരി പറഞ്ഞു, പൂജയ്ക്ക് പണം കൊടുത്തില്ലെങ്കില്‍ അമ്മയ്ക്ക് വയ്യാതാകുമെന്ന്. അങ്ങനെ ആരും കാണാതെ വീട്ടില്‍ പോയി ഞാന്‍ 25 പൈസ മോഷ്ടിച്ചു.

അമ്മ പിടിച്ചു

കള്ളത്തരം കാണിച്ചത് കൊണ്ട് എനിക്ക് നല്ല ഭയമുണ്ടായിരുന്നു. പണം എടുത്തത് മുതല്‍ സ്‌കൂള്‍ ബാഗ് താഴെ വയ്ക്കാതെയാണ് ഞാന്‍ നടന്നത്. എന്റെ പെരുമാറ്റം കണ്ട്‌പ്പോള്‍ അമ്മയ്ക്ക് സംശയം തോന്നി. സത്യം പറയാന്‍ പറഞ്ഞിട്ടും ഞാനൊന്നും മിണ്ടിയില്ല. പറഞ്ഞാല്‍ അമ്മയ്ക്ക് വയ്യാതാകുമോ എന്നായിരുന്നു പേടി. ഒടുവില്‍ ബാഗ് വാങ്ങി പരിശോധിച്ചപ്പോള്‍ അമ്മയ്ക്ക് കാര്യം മനസ്സിലായി.

തെറ്റ് മനസ്സിലായി

കള്ളം പറയുന്നതും മോഷ്ടിക്കുന്നതും പാപമാണെന്ന് പറഞ്ഞിട്ടില്ലേ എന്ന് അമ്മ ചോദിച്ചു. എന്റെ തെറ്റ് മനസ്സിലായി. അമ്മ ഒരിക്കലും ഉറക്കെ ഒച്ച ഇടുകയോ തല്ലുകയോ ചെയ്തിട്ടില്ല. എന്നാലും അമ്മയെ പേടിയാണ് - വിനയ പ്രസാദ് പറഞ്ഞു.

English summary
Amma is my big support says Vinaya Prasad

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam