twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു നാണവുമില്ലാതെ ഇത് തുടരുന്നു; ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നതെന്ന് പാര്‍വതി

    |

    കഴിഞ്ഞ ദിവസമാണ് താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം താരരാജാക്കന്മാര്‍ ചേര്‍ന്ന് ഉദ്ഘാടനം നടത്തിയത്. അമ്മയിലെ പ്രമുഖരടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വേദിയിലിരുന്നപ്പോള്‍ മറ്റുള്ളവര്‍ സദസ്സിലായിരുന്നു. എന്നാല്‍ എക്സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരികയാണ്.

    നടിമാരായ ഹണി റോസ്, രചന നാരായണന്‍ക്കുട്ടി അടക്കം എക്‌സിക്യൂട്ടീവ് അംഗങ്ങളായ നടിമാര്‍ വേദിയുടെ ഒരു സൈഡില്‍ നില്‍ക്കുകയായിരുന്നു. ചടങ്ങ് തുടങ്ങിയത് മുതല്‍ നടിമാരെ വേദിയില്‍ ഇരുത്തിയില്ലെന്നുള്ളതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. വിഷയത്തില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്തം എത്തിയിരിക്കുകയാണ്.

     parvathy-thiruvoth

    ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് പാര്‍വതി പറയുന്നത്. തന്റെ പുതിയ സിനിമയായ വര്‍ത്തമാനം റിലീസുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ നിലാപാട് പാര്‍വതി വ്യക്തമാക്കിയത്.

    വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

    Recommended Video

    താരപ്രഭക്കിടയിലും ലുക്കിൽ തിളങ്ങിയത് ഇക്ക തന്നെ | FilmiBeat Malayalam

    'ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നതെന്ന് പാര്‍വതി പറയന്നു.

    English summary
    Amma New Building Inauguration: Parvathy Thiruvothu Openly Criticized The Association Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X