TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കൊച്ചിന് ഹനീഫയുടെ കുടുംബത്തെ സഹായിക്കാന്‍ അമ്മ
നീണ്ടകാലത്തെ അവഗണനയ്ക്കൊടുവില്‍ നടനും സംവിധായകനും നിര്‍മ്മാതാവുമായിരുന്ന കൊച്ചിന് ഹനീഫയുടെ കുടുംബത്തിന് നേര്‍ക്ക് അമ്മയുടെ സഹായഹസ്തം. വാടകവീട്ടില്‍ ആരുടെയും സഹായമില്ലാതെ കഴിയുന്ന ഹനീഫയുടെ ഭാര്യയ്ക്കും മക്കള്‍ക്കും ഇത് വലിയ ആശ്വാസമാകും.
ഹനീഫയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ അമ്മ ഏറ്റെടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഹനീഫ മരിച്ചിട്ടും സൂപ്പര്താരങ്ങളുള്പ്പെടെയുള്ള താരങ്ങളും താരസംഘടനയായ അമ്മയും ഹനീഫയുടെ കുടുംബത്തെ സഹായിക്കാന്‍ തയ്യാറാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പലവട്ടം ഹനീഫയുടെ ഭാര്യയുടെയും മക്കളുടെയും ദുരിതജീവിതം വാര്‍ത്തയാവുകയും ചെയ്തിരുന്നു.

അതേസമയം തന്നെ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാറിന് 5ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് യോഗത്തില്‍ തീരുമാനമായി. മുതിര്‍ന്ന നടി ശാന്തകുമാരിയ്ക്ക് വീട് നിര്‍മ്മിക്കാന്‍ 5ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. പുതിതായി നാല് കലാകാരന്മാര്ക്കുകൂടി അമ്മയുടെ കൈനീട്ട പദ്ധതിയില്‍ നിന്നും ആനുകൂല്യം ലഭിയ്ക്കും. ഇതോടെ അമ്മയുടെ കൈനീട്ടം ലഭിയ്ക്കുന്നവരുടെ എണ്ണം 105 ആയി.