»   » അമ്മയുടെ ഗൂഢനീക്കം കിടുക്കി! പിച്ചക്കാശെന്ന് പറഞ്ഞ് പുച്ഛിച്ചവര്‍ ഇത് കാണുന്നുണ്ടല്ലോ അല്ലേ!

അമ്മയുടെ ഗൂഢനീക്കം കിടുക്കി! പിച്ചക്കാശെന്ന് പറഞ്ഞ് പുച്ഛിച്ചവര്‍ ഇത് കാണുന്നുണ്ടല്ലോ അല്ലേ!

By Nimisha
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇന്നസെന്റിന് പിന്നാലെയാണ് മോഹന്‍ലാല്‍ താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. സംഘടനയുടെ പല തീരുമാനനങ്ങളും വിവാദമായി മാറിയതും ഇതിന് ശേഷമാണ്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിനെതിരെയും രൂക്ഷവിമര്‍ശനം ലഭിച്ചിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ താരത്തെ തിരികെ സംഘടനയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്തിരുന്നു. ഇതേക്കുറിച്ച് ചര്‍ച്ച നടന്നിരുന്നുവെന്നും അനുകൂലമായാണ് പലരും പ്രതികരിച്ചതെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെച്ചത്. ഡബ്ലുസിസി അംഗങ്ങളുടെ ആവശ്യപ്രകാരം ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ചയും നടത്തിയിരുന്നു. നടിയേയും ആരോപണവിധേയനായ താരത്തെയും ഒരുപോലെ കാണുന്ന സമീപനത്തോടായിരുന്നു പലരും വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയായാണ് മറ്റ് വിവാദങ്ങള്‍ അരങ്ങേറിയത്.

  അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളമൊന്നാകെ വിറുങ്ങലിച്ചപ്പോള്‍ സഹായഹസ്തവുമായി സിനിമാലോകവും എത്തിയിരുന്നു. നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയും ക്യാംപുകളിലേക്ക് സാധനങ്ങളെത്തിക്കാനുമൊക്കെയായി താരങ്ങളെത്തിയിരുന്നു. ഭാഷാഭേദമന്യേയുള്ള സഹായങ്ങളും പ്രവഹിച്ചിരുന്നു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമൊക്കെയായി നിരവധി പേര്‍ക്കാണ് വീടും സമ്പാദ്യവുമൊക്കെ നഷ്ടമായത്. പ്രളയബാധിതരെ സഹായിക്കുന്നതിനായി താരസംഘടനയായ എഎംഎംഎ 10 ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. ആദ്യഘട്ട സഹായമായിരുന്നു ഇത്. പിന്നീട് 50 ലക്ഷമാണ് കൈമാറിയത്. സംഘടനയുടെ സഹായം ഇനിയും തുടരുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

  എഎംഎംഎയുടെ ഇടപെടലുകള്‍

  മഴക്കെടുതിയില്‍ വിറുങ്ങലിച്ച് നിന്ന കേരളത്തിന് സഹായം പ്രഖ്യാപിച്ച് ആദ്യമെത്തിയത് സൂര്യയും കാര്‍ത്തിയുമായിരുന്നു. 25 ലക്ഷം രൂപയായിരുന്നു ഇരുവരും ചേര്‍ന്ന് നല്‍കിയത്. ഇതിന് പിന്നാലെ തന്നെ ഉലകനായകനും സഹായവുമായി എത്തി. കേരളത്തെ രക്ഷിക്കുകയെന്ന ദൗത്യത്തെ തെന്നിന്ത്യന്‍ സിനിമാലോകവും ബോളിവുഡും ഒരുപോലെ ഏറ്റെടുത്തിരുന്നു. ധനസഹായമെത്തിച്ചും അവശ്യ സാധനങ്ങളത്തെിച്ചുമാണ് ഇവര്‍ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. ഇതിനിടയില്‍ അമ്മയുടെ ഇടപെടലുകളെക്കുറിച്ച് തുടക്കത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. മൗനം പാലിച്ച സംഘടനയെ കൊന്ന് കൊലവിളിച്ചാണ് പലരുമെത്തിയത്.

  10 ലക്ഷം നല്‍കിയപ്പോള്‍ പുച്ഛിച്ചു

  മുകേഷും ജഗദീഷും ചേര്‍ന്നായിരുന്നു ആദ്യഘട്ട സഹായമായ 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറിയത്. അമ്മയുടെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നാനൂറിലധികം അംഗങ്ങളുള്ള സംഘടന നല്‍കിയ സഹായത്തെ പലരും പുച്ഛിച്ചിരുന്നു. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഈ തീരുമാനം. കോടികകള്‍ പ്രതിഫലമായി വാങ്ങുന്നവരുണ്ടായിട്ടും പിച്ചക്കാശാണല്ലോ നല്‍കിയതെന്ന തരത്തിലായിരുന്നു പ്രതികരണങ്ങള്‍. അധ്യാപക സംഘടന 25 ലക്ഷം നല്‍കിയ സാഹചര്യത്തില്‍ അമ്മയുടെ സംഭാവന വളരെ കുറഞ്ഞുപോയെന്നായിരുന്നു വിമര്‍ശനം. താരങ്ങളുടെ ഫേസ്ബുക്ക് പേജിലും ഇതുമായി ബന്ധപ്പെട്ട് പൊങ്കാലയായിരുന്നു.

  50 ലക്ഷം കൂടി നല്‍കി

  ആദ്യഘട്ട സഹായത്തിന് പിന്നാലെയായാണ് 50 ലക്ഷം രൂപ നല്‍കിയത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ചും വ്യക്തമാക്കിയത്. ഇതോടെയാണ് തുടക്കത്തിലെ വിമര്‍ശനം അലിഞ്ഞില്ലാതായത്. നേരത്തെ വാളോങ്ങിയവരില്‍ പലരും സംഘടനയുടെ പുതിയ തീരുമാനത്തെ പിന്തുണച്ചിരുന്നു. ജനങ്ങളുടെ പിന്തുണയാണ് അഭിനേതാക്കളെ താരങ്ങളാക്കി നിലനിര്‍ത്തുന്നത്. കേരളം ഒന്നാകെ വന്‍നാശനഷ്ടം വിതച്ച പ്രളയത്തില്‍ നിന്നും കരകയറുന്നതിനായി പരിശ്രമിക്കുമ്പോള്‍ സിനിമാലോകവും ഒപ്പം ചേരുകയായിരുന്നു.

  വ്യക്തിപരമായും സഹായങ്ങള്‍ നല്‍കി

  താരസംഘടനയുടെ സംഭാവനയ്ക്ക് പുറമെ താരങ്ങള്‍ വ്യക്തിപരമായും ധനസഹായം നല്‍കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷവും മോഹന്‍ലാല്‍ 25 ലക്ഷവുമായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളെത്തിക്കാന്‍ മോഹന്‍ലാലും ദുല്‍ഖറും ദിലീപും ജയറാമും മുന്നിട്ടിറങ്ങിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ താരങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. മലയാള സിനിമയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമാപ്രവര്‍ത്തകരും സഹായങ്ങളുമായി എത്തിയിരുന്നു.

  സ്റ്റേജ് ഷോ നടത്തുമെന്ന് ഇടവേള ബാബു

  നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുകയെന്ന ലക്ഷ്യവുമായി അമ്മ സ്റ്റേജ് ഷോ നടത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമമാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. താരങ്ങളെ അണിനിരത്തിയുള്ള സ്‌റ്റേജ് ഷോയിലൂടെ പണം സംഘടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. താരസംഘടനയുടെ സഹായം ഇനിയും തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയായാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

  വിദേശത്തെ വേദിയാണ് ലക്ഷ്യം

  നേരത്തെ സുനാമി ദുരന്തബാധിതരെ സഹായിക്കാനായി ഇത്തരത്തില്‍ സ്റ്റേജ് ഷോ നടത്തിയിരുന്നു. കേരളത്തിലല്ലാതെ വിദേശ രാജ്യങ്ങളില്‍ വെച്ച് പരിപാടി നടത്തി പരമാവധി തുക സമാഹരിക്കാനുള്ള നീക്കമാമഅ സംഘടന നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഇത്തരമൊരു ഷോ നടത്തുന്നത് പ്രഹസനമായി മാറും. കാര്യമായ തുക ലഭിക്കാനും സാധ്യതയില്ലെന്ന വിലയിരുത്തകളെത്തുടര്‍ന്നാണ് വിദേശ രാജ്യത്തെ വേദി ലക്ഷ്യമാക്കുന്നത്. താരങ്ങളുടെ പേജുകളിലൂടെയായിരുന്നു പല സുപ്രധാന വിവരങ്ങളും കൈമാറിയിരുന്നത്. താരസംഘടനയെ വിമര്‍ശിച്ചവര്‍ പോലും പുതിയ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

  English summary
  Idavela Babu about Amma's stage show

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more