»   » മലയാളത്തിന് മറ്റൊരു താരം കൂടി അഭിരാമി സുരേഷ്

മലയാളത്തിന് മറ്റൊരു താരം കൂടി അഭിരാമി സുരേഷ്

Posted By:
Subscribe to Filmibeat Malayalam

അഭിരാമി സുരേഷ് എന്ന പേര് ഒരു പക്ഷേ അധികമാര്‍ക്കും അറിയാനിടയില്ല. എന്നാല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പരിപാടിയിലൂടെ മലയാളത്തിന് ലഭിച്ച ഗായികയായ അമൃത സുരേഷിന്റെ അറിയാത്തവര്‍ കുറവായിരിക്കും. കുറച്ചുകൂടി വ്യക്തമാകാന്‍ നടന്‍ ബാലയുടെ ഭാര്യ അമൃതയെന്നും പറയാം. പറഞ്ഞുവരുന്നത് അമൃതയെക്കുറിച്ചല്ല, അമൃതയുടെ സഹോദരി അഭിരാമിയെക്കുറിച്ചാണ്.

അഭിരാമി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ പോവുകയാണ്. രണ്ട് ബഹുഭാഷാ ചിത്രങ്ങളിലൂടെയാണ് അഭിരാമി സിനിമയിലേയ്‌ക്കെത്തുന്നത്. അഭിനയത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള അഭിരാമി സംവിധായകന്‍ രഞ്ജിത്തിന്റെ കീഴിലും അഭിനയ കല പഠിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള ടിവി പരമ്പരകളില്‍ വേഷമിടുകയും ടിവി പരിപാടികളില്‍ അവതാരകയായി എത്തുകയും ചെയ്തിട്ടുള്ള അഭിരാമി ഹഷിം മരയ്ക്കാരുടെ കേള്‍വി, എസ്എസ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് അഭിനയിക്കാന്‍പോകുന്നത്.

Abhirami Suresh

രണ്ട് ചിത്രങ്ങളും മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. ഇതില്‍ സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിരാമി അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഒരു മലയാളി പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിരാമി അഭിനയിക്കുന്നത്. അഭി ശ്രാവണാണ് ചിത്രത്തില്‍ അഭിരാമിയുടെ നായകന്‍.

English summary
Abhirami Suresh, sister of Amritha Suresh (wife of actor- director Bala), is making her entry to the film field through two bilingual movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam