»   » മമ്മൂട്ടി മാനം കാത്തു.. മാറി നിന്നില്ല.. സല്‍മാന്‍ ഖാനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറലാകുന്നു

മമ്മൂട്ടി മാനം കാത്തു.. മാറി നിന്നില്ല.. സല്‍മാന്‍ ഖാനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam
സല്‍മാനൊപ്പം തകർത്താടി മമ്മൂട്ടി | filmibeat Malayalam

ഡാന്‍സിന്റെ പേരില്‍ എന്നും ട്രോള്‍ ചെയ്യപ്പെടുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. തനിക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ല എന്ന വ്യക്തമായ ധാരണയുള്ള മമ്മൂട്ടി അതൊരു സെല്‍ഫ് ട്രോളായും അവതരിപ്പിച്ചിട്ടുണ്ട്. തുറുപ്പുഗുലാന്‍ എന്ന ചിത്രം അതിനുദാഹരണം.

മോഹന്‍ലാലിന്റെ മകളാണോ ഇത്.. കുട്ടി വളര്‍ന്ന വലുതായി അങ്ങ് സുന്ദരിയായല്ലോ...

മമ്മൂട്ടിയ്ക്ക് ഡാന്‍സ് വരില്ല എന്നുള്ളത് കൊണ്ട്, എവിടെങ്കിലും നടന്‍ ഒരു സ്റ്റെപ്പ് വച്ചാല്‍ അത് ശ്രദ്ധിക്കപ്പെടാറുണ്ട്. ഐഎസ്എല്‍ സീസണ്‍ നാലില്‍ സല്‍മാന്‍ ഖാനൊപ്പം ഡാന്‍സ് കളിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

സല്ലുവിന്റെയും കത്രീനയുടെയും ഡാന്‍സ്

ബോളിവുഡ് ജോഡികളായ സല്‍മാന്‍ ഖാനും കത്രീന കൈഫും വേദിയെ ഇളക്കിമറിച്ചുകൊണ്ട് കളിക്കാര്‍ക്കും ആരാധകര്‍ക്കും ആവേശം പകര്‍ന്നു. മലയാളം പാട്ടിനാണ് ഇരുവരും ചുവട് വച്ചത്.

മമ്മൂട്ടിയുടെ മാസ് എന്‍ട്രി

കൈയ്യില്‍ ഫുട്‌ബോളുമായിട്ടാണ് മമ്മൂട്ടിയുടെ എന്‍ട്രി. മഞ്ഞ ഷര്‍ട്ടും മഞ്ഞ വാച്ചും കെട്ടി മമ്മൂട്ടിയുടെ വരവ് ഗാലറിയ്ക്ക് ആവേശമായിരുന്നു. ആ ക്ലാസ് നടത്തം കൂടെ ആയപ്പോള്‍ എന്‍ട്രി തകര്‍ത്തു.

പെടപ്പന്‍ ഇംഗ്ലീഷ്

മൈക്ക് എടുത്ത മമ്മൂട്ടി ഇംഗ്ലീഷില്‍ രണ്ടു വാക്കങ്ങ് കാച്ചി. അത് ഗാലറിയെ ആവേശം കൊള്ളിച്ചു. ഫുട്‌ബോള്‍ എന്ന ആവേശത്തിന് വേണ്ടി നമ്മളെല്ലാം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒത്തു ചേര്‍ന്നിരിയ്ക്കുകയാണ് എന്ന് മമ്മൂട്ടി പറഞ്ഞ് തീരുമ്പോഴേക്കും ആരവം മുഴങ്ങി.

ഡാന്‍സ്

തുടര്‍ന്ന് ഫുട്‌ബോള്‍ നിത അമ്പാനിയെ ഏല്‍പിച്ച മമ്മൂട്ടി സല്‍മാന്‍ ഖാനൊപ്പം ചുവട് വയ്ക്കുകയായിരുന്നു. ഡാന്‍സ് കളിക്കാനായി സല്ലു ഭായ് കൈ പിടിച്ചപ്പോള്‍ മമ്മൂട്ടി ഡാന്‍സ് കളിക്കാന്‍ അറിയാത്ത ആളെ പോലെ മാറി നിന്നില്ല. ഒപ്പം നിന്ന് ഡാന്‍സ് കളിച്ചു.

ഫോട്ടോഷൂട്ട്

തുടര്‍ന്ന് ഫോട്ടോഷൂട്ടിയിരുന്നു. കത്രീന കൈഫിനും സച്ചിനും സല്‍മാന്‍ ഖാനും നിത അമ്പാനിയ്ക്കുമൊപ്പം വേദിയില്‍ നിന്ന് മമ്മൂട്ടി സെല്‍ഫികളെടുത്തു. വേദിയ്ക്ക് പുറത്തും ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു.

വീഡിയോ കാണാം

ഇനി മമ്മൂട്ടി സല്‍മാന്‍ ഖാനൊപ്പം ചുവട് വയ്ക്കുന്ന വീഡിയോ കാണാം.

English summary
Mammootty Dance With Bollywood Superstar Salman Khan At ISL 2017

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam