»   » എന്റെ പ്രായത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് ചെറിയ റോളുകളാണെന്ന് മോഹന്‍ലാലിന്റെ നായിക

എന്റെ പ്രായത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് ചെറിയ റോളുകളാണെന്ന് മോഹന്‍ലാലിന്റെ നായിക

By: Rohini
Subscribe to Filmibeat Malayalam

എന്റെ സൂര്യപുത്രി, ഉള്ളടക്കം എന്നീ രണ്ട് ചിത്രങ്ങളിലൂടെ മലയാളി ഹൃദയം കീഴടക്കിയ നായികയാണ് അമല അക്കിനേനി. രണ്ട് പതിറ്റാണ്ടുകളുടെ ഇടവേള കഴിഞ്ഞ് കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അമല തിരിച്ചെത്തി.

വേണമെങ്കില്‍ ലാലേട്ടന് അതു ചെയ്യാതിരിക്കാമായിരുന്നു, ശബ്ദം നല്‍കിയതില്‍ വളരെ സന്തോഷമെന്ന് ഷെയിന്‍


24 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുമ്പോള്‍ എന്തുകൊണ്ട് കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രം തിരഞ്ഞെടുത്തു എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ലാലിന്‍രെ ആദ്യകാല നായികയായ അമല പറഞ്ഞത്, എന്റെ പ്രായത്തിലുള്ള നായികമാര്‍ക്ക് ഇത്രയും നല്ല കഥാപാത്രങ്ങള്‍ ഇപ്പോള്‍ കിട്ടില്ല എന്ന്.


എന്തുകൊണ്ട് അഡ്വക്കറ്റ് ആനി ജോണ്‍ തറവാടി

ചിത്രത്തില്‍ അഡ്വക്കറ്റ് ആനി ജോണ്‍ തറവാടി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അമല അവതരിപ്പിയ്ക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും എന്റെ കഥാപാത്രവും വളരെ ഏറെ ഇഷ്ടപ്പെട്ടു. ആ കഥാപാത്രത്തിന്റെ പവറാണ് കെയര്‍ ഓഫ് സൈറ ബാനു എന്ന സിനിമ തിരഞ്ഞെടുക്കാന്‍ കാരണം.


ആദ്യം മടിച്ചു

അഡ്വക്കറ്റിന്റെ വേഷത്തിലാണ് എത്തുന്നത് എന്ന് പറഞ്ഞപ്പോള്‍ ആദ്യം ചെറിയ മടിയുണ്ടായിരുന്നു. മലയാള ഭാഷയുമായുള്ള എന്റെ എല്ലാ ബന്ധവും പോയിരുന്നു. അഡ്വക്കറ്റ് കഥാപാത്രമൊക്കെ പറയുമ്പോള്‍ ശക്തമായ ഭാഷ ഉപയോഗിക്കണം. എനിക്കതിന് കഴിയുമോ എന്ന പേടിയുണ്ടായിരുന്നു.


കഥാപാത്രത്തിന് വേണ്ട ഒരുക്കങ്ങള്‍

സംഭാഷണം പഠിപ്പിക്കാന്‍ ട്യൂട്ടറുണ്ടായിരുന്നു. ഓരോ വാക്കിന്റെയും അര്‍ത്ഥം മനസ്സിലാക്കിയാണ് ഡയലോഗുകള്‍ പഠിച്ചത്. ആനി എന്ന കഥാപാത്രമാവാന്‍ വേണ്ടി സിറിയന്‍ ക്രിസ്ത്യാനിയായ എന്റെ സുഹൃത്തിനെ വിളിച്ച് കമ്മ്യൂണിറ്റി സംബന്ധമായ കാര്യങ്ങള്‍ പഠിച്ചു.


ഇനി സിനിമ

ഇനിയും സിനിമകള്‍ ചെയ്യുന്നതിന് വിരോധമില്ല. പക്ഷെ അഡ്വക്കറ്റ് ആനി ജോണ്‍ തറവാടിയെ പോലുള്ള ശക്തമായ കഥാപാത്രങ്ങള്‍ ആയിരിക്കണം എന്നുണ്ട്. എന്നെ പോലുള്ള നടിമാര്‍ക്ക് കിട്ടുന്നത് തിളക്കമില്ലാതെ, മിന്നിമായുന്ന ചെറിയ വേഷങ്ങളാണ്. കൗതുകമുണര്‍ത്തുന്ന ഇത്തരം കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ചെയ്യും.


മഞ്ജുവിനൊപ്പം

മഞ്ജു വാര്യരെ പോലുള്ള ഒരു പ്രമുഖ നടിയ്‌ക്കൊപ്പം അഭിനയിക്കുന്നതാണ് സൈറ ബാനുവിലേക്ക് എന്നെ ആകര്‍ഷിച്ച മറ്റൊരു ഘടകം. മഞ്ജു അഭിനയിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ കണ്ടു പഠിക്കാനുണ്ട്. നാച്വറലായ അഭിനയമാണ് മഞ്ജുവിന്റേത്- അമല പറഞ്ഞു.


English summary
An actress of my age gets only blink and miss roles: Amala
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam