»   » പരോളിന് മുന്‍പ് മമ്മൂട്ടിയുടെ 5 സിനിമകള്‍ വിഷുവിന് എത്തിയിരുന്നു! നിലവാരം എങ്ങനെയാണെന്ന് അറിയണോ?

പരോളിന് മുന്‍പ് മമ്മൂട്ടിയുടെ 5 സിനിമകള്‍ വിഷുവിന് എത്തിയിരുന്നു! നിലവാരം എങ്ങനെയാണെന്ന് അറിയണോ?

Written By:
Subscribe to Filmibeat Malayalam

വിഷുവിന് മുന്നോടിയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പരോള്‍ ഏപ്രില്‍ 6 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഈസ്റ്ററിന് മുന്‍പായി മാര്‍ച്ച് 31 ന് സിനിമ റിലീസിനെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.

ബിഗ് റിലീസായി എത്തുന്ന സിനിമ കുടുംബ പ്രേക്ഷകര്‍ മുതല്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മലയാള സിനിമയില്‍ അടുത്തൊരു സൂപ്പര്‍ ഹിറ്റ് സമ്മാനിക്കാനുള്ള ഇക്കയുടെ വരവാണ് പരോള്‍ എന്നാണ് റിപ്പോര്‍ട്ട്. അവധിക്കാലം ആയതിനാല്‍ സിനിമയ്ക്ക് വന്‍ സ്വീകരണമായിരിക്കും കിട്ടുന്നത്. പരോള്‍ വരുന്നതിന് മുന്‍പും മറ്റ് അഞ്ച് സിനിമകള്‍ വിഷുവിന് മുന്നോടിയായി പ്രദര്‍ശനത്തിനെത്തിയിരുന്നു. അവയെല്ലാം ഹിറ്റായോ അതോ പൊളിഞ്ഞ് പോയോ.. എങ്ങനെയാണെന്ന് നോക്കാം..

പുത്തന്‍ പണം

മമ്മൂട്ടി വളരെ വ്യത്യസ്തമായൊരു കഥാപാത്രവുമായെത്തിയ സിനിമയായിരുന്നു പുത്തന്‍ പണം. 2017 ല്‍ റിലീസിനെത്തിയ സിനിമയില്‍ കാസര്‍ഗോഡന്‍ ഭാഷ സംസാരിക്കുന്ന നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. ബ്ലാക് കോമഡി ഗണത്തിലെത്തിയ സിനിമ നോട്ട് നിരോധനത്തിനെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചിരുന്നത്. നിര്‍മാണത്തിലും രചനയിലും പാതി കൈകടത്തി രഞ്ജിത്തായിരുന്നു സിനിമ സംവിധാനം ചെയ്തത്. വിഷുവിന് മുന്നോടിയായി 2017 ഏപ്രില്‍ 12 നായിരുന്നു പുത്തന്‍ പണം തിയറ്ററുകളിലേക്ക് എത്തിയത്. മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല...

ഭാസ്‌കര്‍ ദി റാസ്‌കല്‍

മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഭാസ്‌കര്‍ ദി റാസ്‌കല്‍. കോമഡി കലര്‍ത്തിയ കുടുംബ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് നയന്‍താരയായിരുന്നു. 2015 ഏപ്രില്‍ 15 ന് വിഷുദിനത്തിലായിരുന്നു ഭാസ്‌കര്‍ ദി റാസ്‌കല്‍ റിലീസിനെത്തിയത്. അവധിക്കാലമായിരുന്നതിനാലും മികച്ച അവതരണവും സിനിമയെ ബ്ലോക്ബസ്റ്ററാക്കിയിരുന്നു. സിനിമ മൊഴി മാറ്റി തമിഴിലേക്കും നിര്‍മ്മിച്ചിരുന്നു. ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്ന് പേരിട്ടിരിക്കുന്ന തമിഴ് സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല. അരവിന്ദ് സ്വാമി, അമല പോള്‍ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗ്യാങ്സ്റ്റര്‍

മമ്മൂട്ടി അധോലോക ചക്രവര്‍ത്തിയായി അഭിനയിച്ച സിനിമയായിരുന്നു ഗ്യാങ്സ്റ്റര്‍. 2014 ലെ വിഷു സിനിമയ്‌ക്കൊപ്പമായിരുന്നു. ഏപ്രില്‍ 11 നായിരുന്നു സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. ആഷിക് അബു സംവിധാനവും നിര്‍മാണവും നടത്തിയ സിനിമയില്‍ നൈല ഉഷയായിരുന്നു നായിക. ഇക്കയുടെ ആക്ഷനും ത്രില്ലറുമായിരുന്ന യുവാക്കളെയായിരുന്നു ഏറ്റവുമധികം ആകര്‍ഷിച്ചത്. റിലീസിനെത്തിയ ആദ്യദിനം സിനിമയ്ക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ സിനിമയ്ക്ക് കിട്ടിയ നല്ല അഭിപ്രായങ്ങളൊന്നും തന്നെ സിനിമയെ വിജയത്തിലേക്ക് എത്തിച്ചിരുന്നില്ല.

ഇമ്മാനുവേല്‍

മമ്മൂട്ടിയുടെ മനോഹരമായൊരു കുടുംബചിത്രമായിരുന്നു ഇമ്മാനുവേല്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയില്‍ ഇമ്മാനുവേല്‍ എന്ന കഥാപാത്രത്തെ തന്നെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. സിനിമ പ്രേക്ഷക ഹൃദങ്ങളിലേക്ക് എത്തിയിരുന്നു. ചിത്രത്തില്‍ റീനു മാത്യുസായിരുന്നു മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. ഫഹദ് ഫാസില്‍, സലീം കുമാര്‍, ഗിന്നസ് പക്രു എന്നിവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ചൊരു കുടുംബ ചിത്രം ഖ്യാതിയോടെ ഇമ്മാനുവേല്‍ തിയറ്ററുകളില്‍ ഹിറ്റായിരുന്നു.

കോബ്ര

മമ്മൂട്ടി ലാല്‍ ജോസ് കൂട്ടുകെട്ടിലെത്തിയ മറ്റൊരു സിനിമയാണ് കോബ്ര. ചിത്രത്തില്‍ മമ്മൂട്ടിയും ലാലുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരുടെ നായികമാരായി പത്മപ്രിയയും കനിഹയുമായിരുന്നു ഉണ്ടായിരുന്നത്. പലതരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു സിനിമയെ തേടി എത്തിയിരുന്നത്. എന്നിരുന്നാലും ബോക്‌സോഫീസില്‍ അവറേജ് പ്രകടനം കാഴ്ചവെക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. രണ്ട് സഹോദരന്മാരുടെ കഥയുമായിട്ടായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

English summary
An analysis of Mammootty's previous 5 Vishu releases!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X