twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ചതിച്ചു, ഇന്‍ ഹരിഗര്‍ നഗറില്‍ നിന്ന് ജഗദീഷിനെ ഒഴിവാക്കാന്‍ ശ്രമിച്ചു!

    |

    ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായി തന്നെ നിലനില്‍ക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന് ചിത്രത്തിലെ പാത്ര സൃഷ്ടി തന്നെയാണ്. അപ്പുക്കുട്ടനായി ജഗദീഷിനെയും മഹാദേവനായി മുകേഷിനെയും ഗോവിന്ദന്‍ കുട്ടിയായി സിദ്ദിഖിനെയും തോമസു കുട്ടിയായി അശോകനെയുമല്ലാതെ മറ്റാരെയും ആ സ്ഥാനത്ത് കാണാന്‍ സാധിക്കില്ല. അത്രയേറെ തന്മയത്വത്തോടെയാണ് ഓരോരുത്തരും തങ്ങളുടെ കഥാപാത്രം കൈകാര്യം ചെയ്തത്. ഇന്‍ ഹരിഹര്‍ നഗറിന് ശേഷം ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ എടുക്കാന്‍ തന്നെ കാരണം ഈ കോമ്പിനേഷന്റെ വിജയമാണ്.

    എന്നാല്‍ ചിത്രത്തിലെ അപ്പുക്കുട്ടന്‍ എന്ന വേഷം ജഗദീഷിന് ലഭിച്ചത് തലനാരിഴയ്ക്കാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. കൈവിട്ടു പോകുമായിരുന്ന ആ റോള്‍ തിരിച്ചു കിട്ടിയത് സത്യത്തിന്റെ വിജയം തന്നെയാവും. ചിത്രത്തില്‍ പാത്രസൃഷ്ടി സംഭവിച്ച കഥ സംവിധായകരില്‍ ഒരാളായ സിദ്ദിഖ് വെളിപ്പെടുത്തുകയുണ്ടായി.

    1

    കുര്യാച്ചനും സംവിധായകന്‍ ഫാസിലിന്റെ സഹോദരന്‍ ഖായിസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. രണ്ട് പേരും ഖത്തറില്‍ ആയതിനാല്‍ ചിത്രത്തിന്റെ നിര്‍മാണ ചുമതല ഫാസിലിനെയും ഒരു എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറെയും ഏല്‍പ്പിച്ചു. തുടക്കത്തില്‍ മുകേഷ് മഹാദേവനും, ജഗദീഷ് അപ്പുക്കുട്ടനും, അപ്പ ഹാജ (ഫാസിലിന്റെ അകന്ന ബന്ധു) ഗോവിന്ദന്‍ കുട്ടിയും അശോകന്‍ തോമസുകുട്ടിയും ആയിരുന്നു.

    2

    ഞാനും ലാലും നല്ലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതില്‍ ഒരു റോള്‍ ജഗദീഷ് തന്നെ ചെയ്യണമെന്നും ഒരവസരത്തില്‍ ജഗദീഷിനെ കണ്ടപ്പോള്‍ നേരിട്ട് പറഞ്ഞിരുന്നു. പാത്രസൃഷ്ടി പൂര്‍ത്തിയായിട്ട് അറിയിക്കാമെന്നാണ് അന്ന് പറഞ്ഞത്. അങ്ങനെ എല്ലാം തീരുമാനിച്ച ശേഷം ഓരോ നടന്മാരെയും നേരിട്ട് കണ്ട് സംസാരിക്കാന്‍ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറെ ഏല്‍പിച്ചു. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലല്ലോ. എല്ലാവരെയും കണ്ടതിന് ശേഷം അദ്ദേഹം തിരിച്ചെത്തി. ജഗദീഷ് ഒഴികെ മറ്റെല്ലാവരും സമ്മതിച്ചു എന്ന് പറഞ്ഞു.

    3

    അത് വലിയ സങ്കടമായി. അപ്പുക്കുട്ടന്‍ എന്ന കഥാപാത്രം ജഗദീഷിനെ മാത്രം മനസ്സില്‍ കണ്ട് എഴുതിയതായിരുന്നു. ജഗദീഷ് അല്ലാതെ മറ്റൊരു ചോയ്‌സ് ഞങ്ങള്‍ക്കില്ലായിരുന്നു. അപ്പുക്കുട്ടനെ കുറിച്ച് കേട്ടാല്‍ ജഗദീഷ് ത്രില്ലടിക്കും എന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷെ ഇല്ല എന്നത് ഞങ്ങളെ വിഷമിപ്പിച്ചു. ഇക്കാര്യം ഫാസില്‍ സാറിനെ വിളിച്ചു പറഞ്ഞു. അദ്ദേഹം സിദ്ധിഖിന്റെ പേര് നിര്‍ദ്ദേശിച്ചു. സിദ്ധിഖും അന്ന് മിമിക്രി കലാകാരനാണ്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായിരുന്ന സിദ്ധിഖിനെ ഞങ്ങള്‍ എറണാകുളത്തേക്ക് വിളിപ്പിച്ചു. കാര്യം പറഞ്ഞു. സിദ്ധിഖിന് അപ്പുക്കുട്ടനെ ഇഷ്ടമായി. മറ്റൊന്നും ആലോചിക്കാതെ ഫാസില്‍ സര്‍ അഡ്വാന്‍സും കൊടുത്തു.

    Recommended Video

    Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
    4

    അങ്ങനെ ഞാനും ലാലും ക്യാമറമാന്‍ വേണുവുമായി നേരിട്ട് കണ്ട് സംസാരിക്കാനായി തിരുവനന്തപുരത്തേക്ക് പോവുമ്പോഴാണ് റെയില്‍വെ സ്‌റ്റേഷനില്‍ വച്ച് ജഗദീഷിനെ കാണുന്നത്. അതെന്താ അപ്പുക്കുട്ടനെ ഉപേക്ഷിച്ചത് എന്ന് നേരിട്ട് ചോദിച്ചു. 'ആര്.. എപ്പോള്‍ ' എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജഗദീഷിനെ കാണാന്‍ പോയിട്ടുമില്ല, കഥാപാത്രത്തെ കുറിച്ച് പറഞ്ഞിട്ടുമില്ല എന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ക്കും തനിക്കും നേരത്തെ ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്നും, അതുകൊണ്ട് മനപൂര്‍വ്വം തന്നെ കാണാന്‍ വരാതിരുന്നതാണെന്നും ജഗദീഷ് പറഞ്ഞു.

    5

    പക്ഷെ ഞങ്ങള്‍ നിസ്സഹായരായിരുന്നു. സിദ്ധിഖിന് വേഷം കൊടുത്തുപോയെന്നും ഇനി ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞപ്പോള്‍ ജഗദീഷ് സമ്മതിച്ചില്ല. ഈ കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. എന്ത് തന്നെയായാലും ഷൂട്ടിങിന്റെ ആദ്യ ദിവസം ഞാന്‍ ലൊക്കേഷനില്‍ വരും, ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കും.. മറ്റൊന്നും എനിക്കറിയേണ്ട' എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തന്നെ ഫാസില്‍ സാറിനെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. എറണാകുളത്ത് തിരിച്ചത്തിയ ഉടന്‍ ആ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറെ വിളിച്ച് വരുത്തി വഴക്ക് പറഞ്ഞു. താങ്കളുടെ വ്യക്തപരമായ പ്രശ്‌നം തീര്‍ക്കേണ്ടത് സിനിമയോടല്ല എന്ന് പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കി.

    6

    അപ്പുക്കുട്ടന്‍ എന്ന കഥാപാത്രം ജഗദീഷിനെ തന്നെ മനസ്സില്‍ കണ്ട് എഴുതിയത് കൊണ്ട് ഒഴിവാക്കാന്‍ കഴിയില്ല. സിദ്ധിഖിന് അഡ്വാന്‍സും കൊടുത്തുപോയി. അപ്പോഴാണ് ഗോവിന്ദന്‍ കുട്ടിയുടെ കാര്യമോര്‍ത്തത്. അപ്പ ഹജയോട് സിനിമയുടെ കാര്യം പറഞ്ഞത് മാത്രമേയുള്ളൂ, റോള്‍ എന്താണെന്ന് പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന് സിനിമയില്‍ മറ്റൊരു വേഷം കൊടുത്ത്, ഗോവിന്ദന്‍ കുട്ടിയെ സിദ്ധിഖിന് നല്‍കുകയായിരുന്നു. കിട്ടിയ റോള്‍ അപ്പ സന്തോഷത്തോടെ ചെയ്യുകയും ചെയ്തു- സിദ്ധിഖ് പറഞ്ഞു.

    English summary
    An attempt was made to exclude Jagadeesh from the film In Harihar Nagar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X