»   » ദുല്‍ഖര്‍ സല്‍മാന്‍ ലുങ്കി ഉടുത്ത് കണ്ടിട്ടുണ്ടോ.. ഇനി കാണാം.. ലാല്‍ ജോസ് ഉടുപ്പിയ്ക്കുന്നു !!

ദുല്‍ഖര്‍ സല്‍മാന്‍ ലുങ്കി ഉടുത്ത് കണ്ടിട്ടുണ്ടോ.. ഇനി കാണാം.. ലാല്‍ ജോസ് ഉടുപ്പിയ്ക്കുന്നു !!

Posted By: Rohini
Subscribe to Filmibeat Malayalam

2016 ന്റെ അവസാനത്തിലാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രം ലാല്‍ ജോസ് പ്രഖ്യാപിച്ചത്. 2017 ല്‍ ഷൂട്ടിങ് തുടങ്ങും എന്നായിരുന്നു വാര്‍ത്തള്‍. എന്നാല്‍ കൊല്ലം പിറന്ന് പാതിലയിലധികം ദൂരം പിന്നിട്ടിട്ടും ലാല്‍ ജോസ് - ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിന്റെ ഭയങ്കര കാമുകന്‍ മാത്രം എത്തിയില്ല. ദുല്‍ഖറിന്റെ 'ബിസി ഷെഡ്യൂളാ'യിരുന്നു കാരണം.

ബോളിവുഡിലേക്ക് പോവുന്നതിന് മുമ്പ് ദുല്‍ഖര്‍ സല്‍മാന്‍ 'ഒരു ഭയങ്കര കാമുകന്‍' ആവാന്‍ പോവുന്നു!


അങ്ങനെ ഒടുവില്‍ ഒക്ടോറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. പിന്നാലെ ഇതാ, ചിത്രത്തിന്റെ കഥാപാശ്ചാത്തലത്തെ കുറിച്ചും ദുല്‍ഖറിന്റെ ഗെറ്റപ്പിനെ കുറിച്ചുമുള്ള വാര്‍ത്തകള്‍ വരുന്നു. കാടിന് സമീപമുള്ള ഒരു ചെറിയ ഗ്രാമത്തെ ആസ്പദമാക്കിയാണ് ഭയങ്കര കാമുകന്‍ കഥ പറയുന്നത്. ചിത്രത്തില്‍ വളരെ സാധാരണക്കാരനായി, ലുങ്കി ഒക്കെ ഉടുത്താണത്രെ ദുല്‍ഖര്‍ വരുന്നത്.


dulquer-salmaan

പ്രി- പ്രൊഡക്ഷന്‍ ജോലികളിലാണ് ഇപ്പോള്‍ ഒരു ഭയങ്കര കാമുകന്‍. ചിത്രത്തിലെ നായിക ഉള്‍പ്പടെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള അന്തിമ തീരുമാനം പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബര്‍ അവസാനത്തോടെ പാത്രസൃഷ്ടി പൂര്‍ത്തിയാവും. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. ചാര്‍ലി എന്ന ചിത്രത്തിന് ശേഷം ഉണ്ണി വീണ്ടും ദുല്‍ഖറിന് എഴുതുന്നു എന്നതാണ് മറ്റൊരു പ്രത്യേകത


വിക്രമാദിത്യന് ശേഷം ദുല്‍ഖറും ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് ലാല്‍ ജോസ്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ദ്വീഭാഷ ചിത്രമാണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്.

English summary
An important update on Dulquer Salmaan's 'Oru Bhayankara Kamukan'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam