»   » ലോകസിനിമയില്‍ ആ റെക്കോഡ് മമ്മൂട്ടിയ്ക്കും ഡെന്നീസിനും മാത്രം... ഒറ്റ ദിവസം സംഭവിച്ചത്!

ലോകസിനിമയില്‍ ആ റെക്കോഡ് മമ്മൂട്ടിയ്ക്കും ഡെന്നീസിനും മാത്രം... ഒറ്റ ദിവസം സംഭവിച്ചത്!

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു കാലഘട്ടത്തില്‍ മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു മമ്മൂട്ടിയും കലൂര്‍ ഡെന്നീസും. ആ രാത്രി എന്ന ചിത്രം മുതല്‍ എഴുപുന്നതരകന്‍ എന്ന ചിത്രം വരെ ഇരുപത്തിമൂന്നോളം മമ്മൂട്ടി സിനിമകള്‍ക്ക് വേണ്ടി കലൂര്‍ ഡെന്നീസ് എഴുതി.

മമ്മൂട്ടി പെട്ടി കുട്ടി എന്ന് പലരും കളിയാക്കി; മമ്മൂട്ടിയുമായുള്ള വഴക്കിനെ കുറിച്ച് കലൂര്‍ ഡെന്നീസ്

എന്നാല്‍ ലോക സിനിമാ ചരിത്രത്തില്‍ ഒരിടത്തും സംഭവിയ്ക്കാത്ത കൗതുക റെക്കോഡ് തങ്ങളുടെ പേരിലാക്കിയ കൂട്ട് കെട്ടുകൂടെയാണ് മമ്മൂട്ടിയും കലൂര്‍ ഡെന്നീസും. 1986 ലെ ഏപ്രില്‍ 11 നായിരുന്നു ആ സംഭവം.

മലരും കിളിയും

കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് മലരും കിളിയും. മമ്മൂട്ടിയ്‌ക്കൊപ്പം മേനക, അംബിക, ലാലു അലക്‌സ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം റിലീസ് ചെയ്തത് 1986 ഏപ്രില്‍ 11 നാണ്.

ക്ഷമിച്ചു എന്നൊരു വാക്ക്

മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ക്ഷമിച്ചു എന്നൊരു വാക്ക്. 1986 ഏപ്രില്‍ 11 ന് തന്നെയാണ് ഈ ചിത്രവും തിയേറ്ററിലെത്തിയത്. ഗീത, ശോഭന, ഉര്‍വശി, മുകേഷ്, ശ്രീവിദ്യ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍

പ്രത്യേകം ശ്രദ്ധയ്ക്ക്

അതേ ദിവസം തന്നെ റിലീസ് ചെയ്ത മറ്റൊരു മമ്മൂട്ടി ചിത്രമാണ് പ്രത്യേകം ശ്രദ്ധയ്ക്ക്. പിജി വിശ്വംബരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലു അലക്‌സ്, ക്യാപ്റ്റന്‍ രാജു, മുകേഷ്, ബേബി ശാലിനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

കൗതുകം എന്താണ്

ഒരേ ദിവസം വ്യത്യസ്ത സംവിധായകര്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ മൂന്ന് സിനിമകള്‍ റിലീസ് ചെയ്തു. എന്നാല്‍ ഈ മൂന്ന് സിനിമകള്‍ക്കും സംഭാഷണമെഴുതിയത് കലൂര്‍ ഡെന്നീസാണ്. ലോക സിനിമാ ചരിത്രത്തില്‍ ഇങ്ങനെ ഒരു കൗതുകം അതിനും മുമ്പും ശേഷവും സംഭവിച്ചിട്ടില്ല.

English summary
An interesting fact about Mammootty - Kaloor Dennis combo

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam