»   » സല്ലാപത്തിന്റെ ക്ലൈമാക്‌സില്‍ മഞ്ജു വാര്യര്‍ ശരിയ്ക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചു

സല്ലാപത്തിന്റെ ക്ലൈമാക്‌സില്‍ മഞ്ജു വാര്യര്‍ ശരിയ്ക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചു

By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് സല്ലാപം. ഒരു നടി എന്ന നിലയില്‍ ചിത്രത്തിലെ അഭിനയം മഞ്ജുവിന് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു. ഈ സിനിമയുടെ ക്ലൈമാക്‌സിന് പിന്നിലെ ഒരു ഞെട്ടിയ്ക്കുന്ന വിവരത്തെ കുറിച്ച് അടുത്തിടെ മഞ്ജു വെളിപ്പെടുത്തുകയുണ്ടായി.

രാധയെന്ന കഥാപാത്രത്തെ ആവാഹിച്ച മഞ്ജു സിനിമുടെ ക്ലൈമാക്‌സില്‍ ശരിയ്ക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവത്രെ. മനോജ് കെ ജയന്റെ കൈ ഒന്ന് അയഞ്ഞു പോയിരുന്നെങ്കില്‍ അന്ന് താന്‍ മരിക്കുമായിരുന്നു എന്ന് മഞ്ജു പറയുന്നു. തുടര്‍ന്ന് വായിക്കാം

സല്ലാപം എന്ന ചിത്രം

1996 ല്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് സല്ലാപം. മഞ്ജു വാര്യരുടെ രണ്ടാമത്തെ ചിത്രം. ദിലീപ്, മനോജ് കെ ജയന്‍, ബിന്ദു പണിക്കര്‍, എന്‍ എഫ് വര്‍ഗ്ഗീസ് തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രാധ മരിക്കാന്‍ പോകുന്ന ക്ലൈമാക്‌സ്

കാമുകന്‍ ശശികുമാറിനെ (ദിലീപ്) നഷ്ടപ്പെട്ട രാധ (മഞ്ജു വാര്യര്‍), അഭയമില്ലാതെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ഓടുകയാണ്. രക്ഷിക്കാന്‍ പിന്നാലെ ദിവാകരന്‍ (മനോജ് കെ ജയന്‍) ഓടിവരും- ഇതാണ് ക്ലൈമാക്‌സിലെ രംഗം

മനോജ് കെ ജയന്റെ കൈ തെറിപ്പിച്ച് മഞ്ജു ശരിക്കും ഓടി

എന്നാല്‍ കഥാപാത്രത്തെ ആവാഹിച്ച മഞ്ജു, അഭിനയിക്കുകയായിരുന്നില്ല. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചു എന്നാണ് മഞ്ജു പറഞ്ഞത്. ട്രെയിന്‍ അരികത്ത് എത്തിയപ്പോഴാണ് മനോജ് കെ ജയന് അപകടം തിരിച്ചറിഞ്ഞത്. മഞ്ജു പിന്നെയും പാളത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ മനോജ് കെ ജയന്‍ പിടിച്ചുവച്ചു, എന്നിട്ടും അടങ്ങാതായപ്പോള്‍ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചുവത്രെ

എല്ലാവരും ഭയന്നു പോയ നിമിഷം

ആ ഷോട്ട് കഴിയുമ്പോഴേക്കും മഞ്ജു വാര്യര്‍ ബോധം കെട്ട് വീണിരുന്നു. മനോജ് കെ ജയന്‍ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നുവത്രെ. എല്ലാവരും ഓടിവന്നു. മഞ്ജുവിന്റെ മുഖത്ത് വെള്ളം കുടഞ്ഞ് നടി കണ്ണ് തുറന്നപ്പോഴാണത്രെ എല്ലാവരും ശ്വാസം വിട്ടത്.

English summary
An unknown shocking incident at 'Sallapam' shooting spot!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam