»   » ബാഹുബലി2 കാരണം മമ്മൂട്ടിയ്ക്കും നിവിന്‍ പോളിക്കും പണികിട്ടിയോ, തിയേറ്ററില്‍ നിന്ന് ഇറങ്ങേണ്ടി വരുമോ?

ബാഹുബലി2 കാരണം മമ്മൂട്ടിയ്ക്കും നിവിന്‍ പോളിക്കും പണികിട്ടിയോ, തിയേറ്ററില്‍ നിന്ന് ഇറങ്ങേണ്ടി വരുമോ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ ഇപ്പോള്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ ആഘോഷിക്കുകയാണ്. എസ് എസ് രാജമൗലി - പ്രഭാസ് കൂട്ടുകെട്ടില്‍ പിറന്ന ബാഹുബലി 2 ഇന്ത്യന്‍ സിനിമയുടെ അഭിമാനം ആണെന്ന് തലയുയര്‍ത്തി നിന്ന് തന്നെ പറയാം. രോമാഞ്ചം കൊള്ളുന്നു ഓരോ രംഗങ്ങളും എന്ന് പ്രേക്ഷകര്‍ ഒരുമിച്ച് പറയുന്നു.

തകര്‍ക്കാന്‍ കഴിയില്ല ആര്‍ക്കും, ബാഹുബലി 2 ആദ്യ ദിവസത്തെ കലക്ഷന്‍ റെക്കോഡ് കേട്ടാല്‍ ഞെട്ടും !!


ബാഹുബലി തരംഗം കേരളത്തിലും കാര്യമായി ബാധിച്ചതോടെ തിരിച്ചടി കിട്ടിയത് വിജയകരമായി പ്രദര്‍ശനം തുടരുന്ന മറ്റ് ചില മലയാള സിനിമകള്‍ക്കാണ്. റിലീസ് ദിവസം കേരളത്തിലെ ഒട്ടുമുക്കാല്‍ ദിവസവും ബാഹുബലി മാത്രമായിരുന്നു കളിച്ചത്.


കൈകൂപ്പി ബാഹുബലി പറഞ്ഞു, ദയവു ചെയ്ത് മോഹന്‍ലാലുമായി എന്നെ താരതമ്യം ചെയ്യരുത്!!


കേരളത്തിലെ 300 തിയേറ്ററുകളിലായിട്ടാണ് ബാഹുബലി 2 റിലീസ് ചെയ്തത്. ബാഹുബലി എത്തിയതോടെ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ചില മലയാള സിനിമകളുടെ അവസ്ഥ എന്താണെന്ന് നോക്കാം


രക്ഷാധികാരി ബൈജു ഒപ്പ്

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ഒപ്പ് എന്ന കുഞ്ഞു ചിത്രം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറിക്കൊണ്ടിരിയ്ക്കവെയാണ് ബാഹുബലി 2 ന്റെ വരവ്. എന്നാല്‍ ആ വരവ് വലിയ തോതില്‍ രക്ഷാധികാരിയെ ബാധിച്ചിട്ടില്ല. ഈ ശക്തമായ ഒഴുക്കിലും 18 ഷോ രക്ഷാധികാരി ബൈജുവിനുണ്ട്.


സഖാവ്

ബാഹുബലി 2 ന്റെ വരവ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ സഖാവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിവിന്‍ പോളി നായകനായി എത്തിയ സഖാവ് മൂന്ന് ആഴ്ച പിന്നിടവെയാണ് ബാഹുബലിയുടെ വരവ്. ഇതോടെ ഷോകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു.


ദ ഗ്രേറ്റ് ഫാദര്‍

ഗംഭീര കലക്ഷന്‍ നേടി മുന്നേറുകയായിരുന്നു മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോഴേക്കും 50 കോടി പിന്നിട്ട് മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ബോക്‌സോഫീസ് ഹിറ്റായി മാറാനിരിക്കുകയായിരുന്നു ദ ഗ്രേറ്റ് ഫാദര്‍. എന്നാല്‍ ബാഹുബലി 2 വന്നതോടെ അത് അവതാളത്തിലായി. ദിവസം 4 ഷോ മാത്രമാണ് ചിത്രത്തിന് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ഉള്ളത്


ടേക്ക് ഓഫ്

എല്ലാതരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തി വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഇപ്പോള്‍ ടേക്ക് ഓഫ്. അമ്പത് ദിവസം പിന്നിടുമ്പോഴും ചിത്രത്തിന് പ്രേക്ഷകരുണ്ട്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ബാഹുബലി 2 ന്റെ കടന്നു കടയറ്റത്തിലും ദിവസം 11 ഷോ ചിത്രത്തിനുണ്ട്.English summary
ANALYSIS! Has Baahubali 2: The Conclusion Affected Other Malayalam Movies?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam