»   » അനന്യ വില്ലു കുലയക്കും ദേശീയ മെഡലിനായി

അനന്യ വില്ലു കുലയക്കും ദേശീയ മെഡലിനായി

Posted By:
Subscribe to Filmibeat Malayalam
Ananya Archery
കൊച്ചി: ചലച്ചിത്രതാരം അനന്യ ദേശീയ അമ്പെയ്‌ത്ത്‌ ചാമ്പ്യന്‍ഷിപ്പിലേക്ക്‌ യോഗ്യത നേടി. കൊച്ചിയില്‍ നടന്ന സംസ്ഥാന അമ്പെയ്‌ത്ത്‌ ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൈവരിച്ചാണ്‌ അനന്യ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക്‌ യോഗ്യത നേടിയിരിക്കുന്നത്‌.

കോമ്പൗണ്ട്‌ ബോ സീനിയര്‍ വിഭാഗത്തില്‍ ആണ്‌ അനന്യ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്‌. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചാണ്‌ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അനന്യ മത്സരിച്ചത്‌. പെരുമ്പാവൂര്‍ സ്വദേശിയാണ്‌ അനന്യ.

ഇതിന്‌ മുമ്പ്‌ രണ്ട്‌ തവണ സംസ്ഥാന ചാമ്പ്യനായ പാരമ്പര്യം ഉണ്ട്‌ മലയാളികളുടെ ഈ പ്രിയ നായികയ്‌ക്ക്‌. മുന്‍ അമ്പെയ്‌ത്ത്‌ താരം കൂടിയായ മന്ത്രി പികെ ജയലക്ഷ്‌മിയാണ്‌ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളേജ്‌ ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

നീണ്ട അഞ്ച്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ആണ്‌ അനന്യ മത്സരത്തിന്‌ ഇറങ്ങുന്നത്‌. ചലച്ചിത്ര ജീവിതം ആരംഭിച്ചതോടെ തിരക്കു കാരണം പരിശീലനത്തിനും, മത്സരത്തിനും സമയം കണ്ടെത്താനാതിരുന്ന കാരണം ആണ്‌ ഇത്രയും നീണ്ട ഇടവേളയ്‌ക്ക്‌ കാരണം.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ അനന്യ ആദ്യമായി അമ്പെയ്‌ത്തില്‍ മത്സരത്തിന്‌ ഇറങ്ങുന്നത്‌. തുര്‍ച്ചയായി 6 വര്‍ഷം സംസ്ഥാന അമ്പെയ്‌ത്ത്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്‌ അനന്യ. 2002ല്‍ പഞ്ചാബില്‍ നടന്ന ദേശീയ ചാമ്പയന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ മത്സരിച്ചിട്ടുണ്ട്‌ ഇതിന്‌ മുമ്പ്‌ അനന്യ.

English summary
Actress Ananya qualifies to the National Archery Championship as she wins in the State Archery Championship held in Kochi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam