»   » വില്ലുകുലച്ച് അനന്യ വീണ്ടും അങ്കത്തിന്

വില്ലുകുലച്ച് അനന്യ വീണ്ടും അങ്കത്തിന്

Posted By:
Subscribe to Filmibeat Malayalam

ഒരിയ്ക്കല്‍ കൂടി വില്ലു കുലയ്ക്കുകയാണ് അനന്യ. ഇതേത് ചരിത്ര സിനിമയെന്ന് ആലോചിയ്ക്കേണ്ട... രണ്ടുതവണ സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ കൂടിയായ അനന്യ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മത്സരത്തിനിറങ്ങുകയാണ്.
2003 മുതല്‍ തുടര്‍ച്ചയായി ആറ് വര്‍ഷം സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള ഈ താരം 2002 ല്‍ പഞ്ചാബില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചു. കലൂര്‍ സ്‌റ്റേഡിയത്തോട് ചേര്‍ന്നുള്ള സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിന് വേണ്ടിയാണ് അനന്യ വീണ്ടും വില്ലുകുലയ്ക്കുന്നത്.

ചലച്ചിത്രരംഗത്തെ തിരക്കുകള്‍ മൂലമാണ് അഞ്ച് കൊല്ലത്തോളം മത്സരരംഗത്തു നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതെന്ന് അനന്യ പറയുന്നു. തെലുങ്ക് ചിത്രമായ 'ഇന്റിനാ അന്നമയ' യുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു മത്സരത്തിനായുള്ള വരവ്.

നേരത്തെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളിലടക്കം റികര്‍വ് റൗണ്ടില്‍ മത്സരിച്ചാണ് അനന്യ സംസ്ഥാന ചാമ്പ്യനായിട്ടുള്ളത്. എന്നാല്‍, ഇക്കുറി ഇതില്‍ നിന്നും മാറി കോമ്പൗണ്ട് റൗണ്ടിലാണ് ഉന്നം പരീക്ഷിക്കാനിറങ്ങുന്നത്. എന്നാല്‍ തിരക്കുമൂലം വേണ്ടത്ര പരിശീലനം നടത്താനായില്ലെന്നും താരം പറയുന്നു.

അമ്പെയ്ത്തില്‍ സംസ്ഥാന ചാമ്പ്യന്‍ പട്ടം നേടിയ മന്ത്രി പികെ ജയലക്ഷ്മിയാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിയ്ക്കാനെത്തുന്നത്.

English summary
Actress Ananya says 'I�ve been a state champion for two years and a national champion for a year in archery,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam