»   » എന്റെ കല്യാണം നാട്ടുകാര്‍ തീരുമാനിക്കേണ്ട-അനന്യ

എന്റെ കല്യാണം നാട്ടുകാര്‍ തീരുമാനിക്കേണ്ട-അനന്യ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/ananya-denies-rumors-3-101949.html">Next »</a></li></ul>
Ananya
വിവാദങ്ങള്‍ ഒഴിഞ്ഞൊരു നേരിമില്ല പ്രേക്ഷകരുടെ ഓമനയായി മാറിയ അനന്യയ്ക്ക്. നാടോടിപ്പെണ്ണായി തമിഴകത്തും മലയാളത്തിലും ഓടിനടന്ന് അഭിനയിച്ചിരുന്ന അനന്യയുടെ ഉത്സാഹമെല്ലാം കെടുത്തുന്ന ഗോസിപ്പുകള്‍ പുറത്തുവന്നത് വിവാഹനിശ്ചയത്തോടെയാണ്.

അനന്യയുടേത് വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്ത വിവാഹമെന്നും വരന്‍ ആഞ്ജനേയന്റേത് രണ്ടാംവിവാഹമെന്നുമുള്ള വാര്‍ത്തകള്‍ കാട്ടുതീ പോലെയാണ് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കസൈറ്റുകളിലൂടെയും പരന്നത്. ഇതിനോടെല്ലാം പ്രതികരിയ്ക്കാന്‍ മുതിര്‍ന്നത കൂടുതല്‍ വിവാദങ്ങളിലേക്കാണ് നടിയെ തള്ളിവിട്ടത്. ഇപ്പോള്‍ ഒരുപ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന് നല്‍കി അഭിമുഖത്തില്‍ ഈ സംഭവങ്ങളെക്കുറിച്ചെല്ലാം മനസ്സുതുറക്കുകയാണ് അനന്യ.

ഗോസിപ്പുകളില്‍ നിന്ന് അകന്നു നിന്നിരുന്ന കുട്ടിയായിരുന്ന താനെന്ന് അനന്യ പറയുന്നു. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.

ഞാനൊരു വിവാദനായികയായി മാറി. മാധ്യമങ്ങളും ജനങ്ങളുമെല്ലാം എന്റെ സ്വകാര്യതയില്‍ ആവശ്യമില്ലാതെ ഇടപെടുകയായിരുന്നു. ഞാന്‍ എന്ത് ചെയ്യണം, എങ്ങനെ ജീവിയ്ക്കണമെന്നെല്ലാം തീരുമാനിയ്‌ക്കേണ്ടത് ഞാനാണ്. കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ ഇതെല്ലാം തീരുമാനിച്ചാല്‍ എനിക്കെന്താണ് വിലയെന്നും നടി ചോദിയ്ക്കുന്നു.

ആഞ്ജനേയനുമായുള്ള വിവാഹത്തില്‍ നിന്ന് ഒരിക്കലും പിന്‍മാറിയിട്ടില്ലെന്നും വിവാഹതീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അഭിമുഖത്തില്‍ അനന്യ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്.
അടുത്തപേജില്‍
വിവാദം ക്ഷണിക്കാത്ത അതിഥിയുടെ സമ്മാനം

<ul id="pagination-digg"><li class="next"><a href="/news/ananya-denies-rumors-3-101949.html">Next »</a></li></ul>
English summary
It was not a Happy Valentine’s Day for actress Ananya, who got engaged to a businessman Anjaneyan recently,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam