»   » നല്ല കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ മതി അനന്യ

നല്ല കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ മതി അനന്യ

Posted By:
Subscribe to Filmibeat Malayalam

താന്‍ പുതിയ ചിത്രങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നുള്ള ഊഹാപോഹങ്ങളില്‍ കഴമ്പില്ലെന്ന് വിശദീകരിച്ചുകൊണ്ട് നടി അനന്യരംഗത്ത്. താനെവിടെയും പോയിട്ടില്ലെന്നും പുതിയ ചിത്രങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന വാര്‍ത്ത ശരിയല്ലെന്നും അനന്യ പറയുന്നു.

ഞാന്‍ എല്ലാചിത്രങ്ങളും ചാടിക്കയറി സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലാണ്. നല്ല കഥ, നല്ല ബാനര്‍ എന്നിവയെല്ലാം ഒത്തുവന്നെങ്കില്‍ മാത്രം അഭിനയിച്ചാമല്‍ മതിയെന്നാണ് പുതിയ തീരുമാനം. വളരെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം. പക്ഷേ അപൂര്‍വ്വമായി മാത്രമേ അത്തരം സിനിമകള്‍ ഉണ്ടാകുന്നുള്ളു. അടുത്തിടെ വന്ന ഓഫറുകളിലൊന്നും താല്‍പര്യം തോന്നിയില്ല. അതുകൊണ്ടാണ് ഞാന്‍ ചിത്രങ്ങള്‍ സ്വീകരിക്കുന്നില്ലെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്- അനന്യ പറയുന്നു.

ഇപ്പോള്‍ 100 ഡിഗ്രി സെല്‍ഷ്യസ്, നാടോടിമന്നന്‍ എന്നീ ചിത്രങ്ങളിലാണ് അനന്യ അഭിനയിക്കുന്നത്. 100 ഡിഗ്രി സെല്‍ഷ്യസ് സ്ത്രീകേന്ദ്രിത ചിത്രമാണ്. നാടോടിമന്നനാകട്ടെ ദിലീപ് നായകനാകുന്ന ചിത്രമാണ്.

അടുത്തിടെ നടി സരയു സംവിധാനം ചെയ്ത പച്ചയെന്ന ഹ്രസ്വ ചിത്രത്തിന് വേണ്ടി അനന്യ ഒരു കവിത ആലപിച്ചിരുന്നു. ഇപ്പോള്‍ ചിത്രങ്ങള്‍ക്കിടെയിലെ ഇടവേളകളില്‍ ഇഷ്ട കായിക ഇനമായ അമ്പെയ്ത്തില്‍ പരിശീലനവും നടത്തുന്നുണ്ട്. അമ്പെയ്ത്തിലെ സംസ്ഥാനതല ചാമ്പ്യനാണ് അനന്യ

English summary
Ananya is currently awaiting the release of her women-centric films like '100 degrees Celsius' and 'Nadodimanan' opposite Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X