»   » കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

Posted By:
Subscribe to Filmibeat Malayalam

അനന്യ വീണ്ടും തമിഴിലേക്ക് പോകുന്നു. എം സരവണന്‍ സംവിധാനം ചെയ്ത എങ്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ തമിഴരുടെ മനം കവര്‍ന്ന അനന്യ പിന്നെ തമിഴിലൊരു തിരിച്ചുവരവ് നടത്തിയിട്ടില്ല. അരുണ്‍കുമാര്‍ സംവിധാനം ചെയ്ത കോക്ടെയില്‍ എന്ന മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയാണ് അനന്യ തമിഴിലേക്ക് മടങ്ങി പോകുന്നത്.

ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍ എന്ന കനേഡിയന്‍ ചിത്രത്തിന്റെ പകര്‍പ്പാണ് കോക്ടെയില്‍. അനൂപ് മേനോന്‍, സംവൃതാ സുനില്‍ ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവരഭിനയിച്ച ചിത്രം സാമാന്യം മോശമില്ലാത്ത ചിത്രമെന്ന പേരും സമ്പാദിച്ചിരുന്നു. ഇതില്‍ സംവൃതാ സുനില്‍ ചെയ്ത വേഷമാണ് അനന്യ ചെയ്യുന്നത്.

അഴകിയ തമിഴ്മകന്‍ എന്ന വിജയ് ചിത്രത്തിലൂടെ സംവിധായക രംഗത്തെത്തിയ ഭരതന്‍ ഒരുക്കുന്ന ചിത്രത്തില്‍ അനന്യയെ കൂടാതെ പുതുമുഖ താരങ്ങളായ സീനു, നികേഷ് റാം എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും ഭരതന്‍ തന്നെയാണ്. തമിഴ് പ്രേക്ഷകരുടെ കാഴ്ചപ്പാടിനനുസരിച്ച് കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയതായി അദ്ദേഹം അറിയിച്ചു.

അഞ്ച് നായികമാരുടെ കഥപറയുന്ന 100 ഡിഗ്രി സെല്‍ഷ്യസ് എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അനന്യ ഇപ്പോള്‍. അനന്യയെ കൂടാതെ ശ്വേത മേനോന്‍, ഭാമ, മേഘ്‌ന രാജ്, ഹരിത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വീട്ടമ്മ ബാങ്ക് ജീവനക്കാരി, ടിവി റിപ്പോര്‍ട്ടര്‍, ഐടി പ്രഫഷണര്‍, കോളേജ് വിദ്യാര്‍ത്ഥി തുടങ്ങിയ അഞ്ച് കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത്.

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് അനന്യ വെള്ളിത്തിരയിലേക്കെത്തുന്നത്.

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

1995ല്‍ പുറത്തിറങ്ങിയ പൈ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ ബാലതാരമായി അനന്യ അഭിനയിച്ചിരുന്നു.

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

അനന്യയുടെ രണ്ടാമത്തെ ചിത്രം തന്നെ തമിഴിലേക്കായിരുന്നു. നാടോടികള്‍ എന്നാണ് ചിത്രത്തിന്റെ പേര്.

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

ആദ്യ തമിഴ് സിനിമയില്‍ തന്നെ മികച്ച പുതുമുഖ താരത്തിനുള്ള വിജയ് അവാര്‍ഡ് നേടി.

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

മോഹന്‍ ലാലിന്റെ മകളായി വേഷമിട്ട ശിക്കാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

ശിക്കാറിന് പുറമെ കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലും അനന്യയ്ക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. അമിതാഭ് ബച്ചന് മലയാളത്തിലെത്തിയ ഒരു ചിത്രം കൂടെയായിരുന്നു കാണ്ഡഹാര്‍

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

ജയറാം, കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, ബിജു മേനോന്‍ എന്നിവര്‍ അഭിനയിച്ച ഈ ചിത്രവും അനന്യയ്ക്ക് നേട്ടമുണ്ടാക്കി. മികച്ച സഹനടിക്കുള്ള അവാര്‍ഡ് കിട്ടിയത് ഈ ചിത്രത്തിലൂടെയാണ്.

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

കുഞ്ചാക്കോ ബോബന്റെ നായികയായാണ് ചിത്രത്തില്‍ അനന്യ എത്തിയത്. ഒരു നാട്ടിന്‍പുറത്തുകാരിയുടെ വേഷമായിരുന്നു. ഈ ചിത്രത്തിലും സഹനടിക്കുള്ള അവാര്‍ഡ് കിട്ടിയിട്ടുണ്ട്.

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

അനന്യയ്ക്ക് കരിയര്‍ ബ്രേക്ക് കൊടുത്ത ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ മടിക്കാതെ പറയാം എങ്കെയും എപ്പോതും. അമുദ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് പുറമെ വിജയ് അവാര്‍ഡിന് വേണ്ടിയും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

അതിനിടയില്‍ അമയകുടു എന്ന തെലുങ്ക് ചിത്രത്തിലും ഗോകുല്‍ കൃഷ്ണ എന്ന കന്നട ചിത്രത്തിലും അഭിനയിച്ചു.

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

സിനിമാ ലോകം ഏറെ ചര്‍ച്ചചെയ്ത ഒരു പ്രണയമായിരുന്നു അനന്യയുടേത്. വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വീടുവിട്ട അനന്യ അക്കാര്യം പരസ്യമായി സമ്മതിക്കുകയും ചെയ്തു.

കോക്ടെയിലുമായി അനന്യ വീണ്ടും തമിഴിലേക്ക്

അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
Ananya is back in Tamil with Cocktail remake directed by Bharathan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam