»   »  അനന്യ തിരിച്ചുവന്നാല്‍ സ്വീകരിയ്ക്കും

അനന്യ തിരിച്ചുവന്നാല്‍ സ്വീകരിയ്ക്കും

Posted By:
Subscribe to Filmibeat Malayalam
Ananya-Anjeneyan
വിവാഹത്തെച്ചൊല്ലി വീടുവിട്ട നടി അനന്യ തിരിച്ചുവന്നാല്‍ സ്വീകരിയ്ക്കാന്‍ തയാറാണെന്ന് അനന്യയുടെ പിതാവ് ഗോപാലകൃഷ്ണന്‍.
മക്കളുടെ തെറ്റുകള്‍ ക്ഷമിക്കേണ്ടത് അച്ഛനമ്മമാരാണെന്നും അനന്യയോട് ദേഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസം മുന്‍പാണ് അനന്യ വീട്ടുകാരുമായി പിരിഞ്ഞ് കൊച്ചിയിലേക്ക് താമസം മാറ്റിയത്. ഇക്കാര്യം അനന്യ പിന്നീട നിഷേധിച്ചിരുന്നു.

കഴിഞ്ഞദിവസം ഒരു പ്രമുഖ സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആഞ്ജനേയനൊപ്പമാണ് അനന്യയും പങ്കെടുത്തത്. ഷൂട്ടിങിനിടെ പരിക്കേറ്റപ്പോള്‍ തന്നെ പരിചരിച്ചത് ആഞ്ജനേയനാണെന്ന് അനന്യ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറില്ല, അച്ഛനമ്മമാരുടെ അനുഗ്രഹത്തോടെ വിവാഹിതരാകാനാണ് ആഗ്രഹം. എന്നാലിത് നടക്കുമെന്ന് പറയാനാവില്ല.

അച്ഛനമമ്മമാരെ പിരിഞ്ഞിരിയ്ക്കുന്നതില്‍ വിഷമമുണ്ട്. അവര്‍ക്ക് തന്നെ മനസ്സിലാക്കാന്‍ കഴിയുന്നില്ല. അഭിമുഖത്തിനിടെ അമ്മയെക്കുറിച്ചുള്ള ചോദ്യത്തിന് അനന്യ വിതുമ്പുകയും ചെ്തു.

തൃശൂര്‍ സ്വദേശിയായ ആഞ്ജനേയനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതോടെയാണ് അനന്യയുടെ ജീവിതം മാറിമറയുന്നത്.
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ആജ്ഞനേയന്‍ മറ്റൊരു വിവാഹം കഴിച്ചതാണെന്ന് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ആജ്ഞനേയനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതാണ് അനന്യയെ വീട്ടുകാരില്‍ നിന്നും അകറ്റിയത്.

ആജ്ഞനേയന്‍ വിവാഹിതനാണെന്ന് തനിയ്ക്കറിയാമായിരുന്നെന്നും പോലീസില്‍ പരാതി കൊടുത്ത വീട്ടുകാരുടെ നടപടി തെറ്റായെന്നും അനന്യ പിന്നീട് പറഞ്ഞിരുന്നു.

English summary
Mollywood actress ananya started living together with anjenayan (to whom she was engaged) before their marriage,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam