»   » വിവാഹം സെപ്റ്റംബറിലെന്ന് അനന്യ

വിവാഹം സെപ്റ്റംബറിലെന്ന് അനന്യ

Posted By:
Subscribe to Filmibeat Malayalam
Ananya
തന്റെ വിവാഹം സെപ്റ്റംബറിലായിരിക്കുമെന്നും രഹസ്യവിവാഹം കഴിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ സത്യമല്ലെന്നും നടി അനന്യ. ഇപ്പോള്‍ ഒരു അവാര്‍ഡ് ഷോയുമായി ബന്ധപ്പെട്ടു താന്‍ ചെന്നൈയിലാണ്. ഇവിടേക്കു വിളിച്ച എല്ലാവരും വിവാഹ വാര്‍ത്തകളെക്കുറിച്ചു ചോദിക്കുന്നു. വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത ആരുടെയോ സൃഷ്ടിയാണ്. ഇതു വിളിച്ചു ചോദിച്ച പലരോടും വഴക്കിടേണ്ടി വന്നു. എന്തായാലും എല്ലാവരെയും അറിയിച്ചു കൊണ്ടായിരിക്കും വിവാഹമെന്നും അനന്യ വ്യക്തമാക്കി.

അനന്യയും ആഞ്ജനേയനും തമ്മില്‍ തിരുപ്പതിയില്‍ വച്ചു രഹസ്യമായി വിവാഹിതരായെന്നാണു വാര്‍ത്തകള്‍ വന്നത്. അനന്യയുടെ മാതാപിതാക്കളോ ബന്ധുക്കളോ ആരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും ചടങ്ങുകളൊക്കെ വളരെ രഹസ്യമായിട്ടായിരുന്നു നടത്തിയതെന്നുമായിരുന്നു വാര്‍ത്തകള്‍.

വീട്ടുകാരോട് പിണങ്ങി അനന്യ കഴിഞ്ഞ രണ്ട് മാസമായി ആഞ്ജനേയനൊപ്പമാണ് താമസമെന്നും വാര്‍ത്തകള്‍ വ്‌നിരുന്നു. എന്നാലിതെല്ലാം അസത്യമാണെന്നാണ് അനന്യ വെളിപ്പെടുത്തിയിരിക്കുന്നത്.

വിവാഹ നിശ്ചയത്തിനു ശേഷമാണ് അനന്യയുടെ വിവാഹത്തെക്കുറിച്ചു പലവിധത്തില്‍ ഗോസിപ്പുകള്‍ പരന്നിരുന്നു. തുടര്‍ന്ന് അനന്യയുടെ മാതാപിതാക്കള്‍ ഈ വിവാഹത്തിന് എതിരായിരുന്നെന്നും അനന്യ വീട്ടുതടങ്കലിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam