»   » തമിഴിനോടാണ് കൂടുതല്‍ പ്രിയമെന്ന് അനന്യ

തമിഴിനോടാണ് കൂടുതല്‍ പ്രിയമെന്ന് അനന്യ

Posted By:
Subscribe to Filmibeat Malayalam

പലപ്പോഴും മലയാളി നായികമാരെ തമിഴിലേയ്ക്ക് ആകര്‍ഷിയ്ക്കുന്ന ഘടകങ്ങള്‍ ഉയര്‍ന്ന പ്രതിഫലവും പ്രശസ്തിയുമാണ്, ഒപ്പം മറ്റു ചലച്ചിത്രമേഖലകളിലേയ്ക്ക് ചുവടുമാറ്റാനുള്ള സാധ്യതകളും. മലയാളത്തിലെ ഒട്ടുമിക്ക നടിമാരും കുറച്ച് മലയാളചിത്രങ്ങള്‍ക്ക് ശേഷം തമിഴിലും ഭാഗ്യം പരീക്ഷിക്കുന്നത് പതിവ് രീതിയാണ്. നടി അനന്യയും ഇത്തരത്തില്‍ തമിഴകത്തെത്തിയ നടിയാണ്.

മറ്റുഭാഷകളില്‍ അഭിനയിച്ചാലും മലയാളം തന്നെയാണ് തങ്ങള്‍ക്ക് പ്രിയപ്പെട്ട സിനിമാലോകമെന്നാണ് പല നടിമാരും പറയാറുള്ളത്. എന്നാല്‍ അനന്യ പറയുന്നത് നേരേ തിരിച്ചാണ്, തമിഴകത്തോടാണ് തനിയ്ക്ക് കൂടുതല്‍ താല്‍പര്യമെന്നാണ് താരം പറയുന്നത്.

തമിഴില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആണ്. തുടക്കം മുതല്‍ തന്നെ അവിടെയെനിയ്ക്ക് ശക്തമായ കഥാപാത്രങ്ങളാണ് ലഭിച്ചത്. ഞാന്‍ നായികയായി എത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടുകയും ചെയ്തിട്ടുണ്ട്- അനന്യ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം തന്നെ മികച്ച മലയാളചിത്രങ്ങളുടെ ഭാഗമാകാനും തനിയ്‌ക്കേറെ താല്‍പര്യമുണ്ടെന്ന് അനന്യ വ്യക്തമാക്കി.

ഇപ്പോള്‍ ഞാന്‍ വളരെ സെലക്ടീവാണ്. നല്ല വേഷങ്ങള്‍ക്കായി കുറച്ചുനാള്‍ കാത്തിരിക്കുന്നത് തെറ്റായി തോന്നുന്നില്ല. കരിയറില്‍ ഞാന്‍ കുറച്ചുകൂടി സീരിയസ്‌നസ് കാണിയ്ക്കുകയാണ്. എല്ലാ ചിത്രത്തിലും ഓടിനടന്ന് അഭിനയിക്കാന്‍ ഇനിയില്ല- അനന്യ പറഞ്ഞു.

തമിഴകത്ത് അനന്യയ്ക്ക് വിലാസമുണ്ടാക്കിക്കൊടുത്ത ചിത്രങ്ങളായിരുന്നു നാടോടികള്‍, എങ്കേയും എപ്പോതും എന്നിവ. എങ്കേയും എപ്പോതും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫേര്‍ പുരസ്‌കാരവും അനന്യയ്ക്ക് ലഭിച്ചു.

English summary
ctress Ananya says, though she is a Malayali, she is more at ease working in the Tamil film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam