»   » അനന്യയ്ക്ക് രഹസ്യവിവാഹം!!

അനന്യയ്ക്ക് രഹസ്യവിവാഹം!!

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/ananya-shows-red-all-rumors-actress-marry-anjaneyan-2-102807.html">Next »</a></li></ul>

വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം വിരാമമിട്ട് നടി അനന്യയും ആഞ്ജനേയനും വിവാഹിതരായി. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് രണ്ട് ദിവസം മുമ്പ് തിരുപ്പതിയില്‍ വച്ച് അതീവരഹസ്യമായി അനന്യയും ആഞ്ജനേയനും വിവാഹിതരായെന്ന വിശേഷം കേരള കൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. എന്നാലീ വാര്‍ത്ത സ്ഥിരീകരിയ്ക്കാന്‍ അനന്യയോ ആഞ്ജനേയനോ തയാറായിട്ടില്ല. അതുകൊണ്ട് തന്നെ ഇതുസംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുകയുമാണ്.

വിവാഹനിശ്ചയത്തിന് ശേഷമാണ് ആഞ്ജനേയന്‍ വിവാഹിതനാണെന്നമടക്കമുള്ള വിവരങ്ങള്‍ അനന്യയുടെ വീട്ടുകാരഞ്ഞറിഞ്ഞത്. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്മാറാനും നടിയുടെ കുടുംബം തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.

എന്നാല്‍ എന്തുസംഭവിച്ചാലും ആഞ്ജനേയനെ വിവാഹം കഴിയ്ക്കൂവെന്ന തീരുമാനത്തിലായിരുന്നു അനന്യ. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചും വിവാഹവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയതോടെ ആഞ്ജനേയനെതിരെ നല്‍കിയ പരാതി അവര്‍ക്ക് പിന്‍വലിയ്‌ക്കേണ്ടതായും വന്നു. അന്ന് അനന്യയുടെ മാതാവ് വിവാഹത്തിന് അനുകൂലമായിരുന്നു. ഒടുവില്‍ജില്ലയിലെ മുതിര്‍ന്ന സി.പി.ഐ നേതാവ് ഇടപെട്ടാണ് കേസ് പിന്‍വലിപ്പിച്ചത്.എന്നാലിപ്പോള്‍ മാതാവിനേയും തഴഞ്ഞാണ് അനന്യ ആഞ്ജനേയനെ വരിച്ചതെന്നറിയുന്നു.

വിവാഹത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പല അഭിമുഖങ്ങളിലും അനന്യ വ്യക്തമാക്കിയെങ്കിലും വീട്ടുകാര്‍ പ്രതികരണത്തിനൊന്നും മുതിര്‍ന്നിരുന്നില്ല. മാധ്യമങ്ങളും ജനങ്ങളുമെല്ലാം തന്റെ സ്വകാര്യതയില്‍ ആവശ്യമില്ലാതെ ഇടപെടുകയാണ്. ഞാന്‍ എന്ത് ചെയ്യണം, എങ്ങനെ ജീവിയ്ക്കണമെന്നെല്ലാം തീരുമാനിയ്‌ക്കേണ്ടത് ഞാനാണ്. കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ ഇതെല്ലാം തീരുമാനിച്ചാല്‍ എനിക്കെന്താണ് വിലയെന്നും നടി വെട്ടിത്തുറന്ന് ചോദിച്ചിരുന്നു.
അടുത്ത പേജില്‍
അനന്യ വീട്ടുകാരുമായി പിണങ്ങി

<ul id="pagination-digg"><li class="next"><a href="/news/ananya-shows-red-all-rumors-actress-marry-anjaneyan-2-102807.html">Next »</a></li></ul>
English summary
Anaya marry her fiance Anjaneyan after he get divorce from his ex wife residing at Kozhikod

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam