»   » അനന്യ പത്താം ക്ലാസില്‍ തോറ്റോ!

അനന്യ പത്താം ക്ലാസില്‍ തോറ്റോ!

Posted By:
Subscribe to Filmibeat Malayalam

ആലുവയിലെ സെന്റ് സാവിയര്‍സ് കോളേജില്‍ നിന്ന് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദമെടുത്ത അനന്യ എങ്ങനെ പത്താം ക്ലാസില്‍ തോറ്റു എന്നല്ലെ നിങ്ങളുടെ ചോദ്യം. അനന്യയല്ല, അനന്യ ജീവന്‍ കൊടുക്കുന്ന നാടോടി മന്നനിലെ മീരയെന്ന കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്.

വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജനപ്രിയ നടന്‍ ദിലീപിന്റെ നായികയായാണ് അനന്യ അഭിനയിക്കുന്നത്. പാവപ്പെട്ട ഒരു കുടംബത്തിലെ പെണ്‍കുട്ടിയാണ് മീര. പത്താം ക്ലാസില്‍ തോറ്റു. ആളുകളെ കുറിച്ചോ അവരോടെങ്ങനെ പെരുമാറണമെന്നതിനെ കുറിച്ചോ മീരയ്ക്കറിയില്ല. ചുറ്റും കാണുന്നവരെല്ലാം അവളെപ്പോലെയാണെന്നാണ് വിചാരം. ഇത്തരത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആദ്യമായാണെന്ന് അനന്യ പറയുന്നു.

Nadodi Mannan

ദിലീപിന്റെ നായികയായി ആദ്യമായാണ് അഭിനയിക്കുന്നത്. പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും അനന്യയ്ക്ക് മികച്ച സ്വീകരണം കിട്ടിയത് എങ്കെയും എപ്പോതും, നാടോടി തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയാണ്. നാടോടി മന്നന്‍ കൂടാതെ ഇപ്പോള്‍ മലയാളത്തില്‍ അനന്യയുടേതായി 100 ഡിഗ്രി സെല്‍ഷ്യസ്, തോംസണ്‍ വില്ല തുടങ്ങിയ ചിത്രങ്ങളും തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

തമിഴിലും തെലുങ്കിലും നിറയെ അവസരം കിട്ടിയപ്പോള്‍ അങ്ങോട്ടു പോയതാണ് മലയാളത്തില്‍ ഗ്യാപ് വരാന്‍ കാരണമെന്ന് അനന്യ സമ്മതിച്ചു. കോക്ടെയിലിന്റെ റിമേക്കാണ് ഇപ്പോള്‍ തമിഴില്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. നാടോടി മന്നനിലെ പൊട്ടിപ്പെണ്ണിനെ ജനങ്ങള്‍ അംഗീകരിക്കും എന്ന പ്രതീക്ഷയിലാണ് അനന്യ ഇപ്പോള്‍.

English summary
Ananya talking about her character in upcoming movie Nadodi Mannan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X