»   » 'ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ അവരെ വേദനിപ്പിക്കും', ആ തീരുമാനത്തേക്കുറിച്ച് അനന്യ!

'ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ അവരെ വേദനിപ്പിക്കും', ആ തീരുമാനത്തേക്കുറിച്ച് അനന്യ!

Posted By: Karthi
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നവരാണ് മലയാളത്തിലെ നായികമാരില്‍ അധികവും. വിവാഹത്തിന് ശേഷം നായികമാര്‍ക്ക് മുമ്പുണ്ടായിരുന്ന മാര്‍ക്കറ്റ് ലഭിക്കില്ല കാരണത്താലാണ് പലരും വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം സിനിമയിലേക്ക് വന്നവരും അഭിനയം തുടരുന്നവരും ഇപ്പോള്‍ മലയാളത്തിലുണ്ട്.

ചെഗ്വേരയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത സിനിമയക്കും ചെഗ്വേരയുടെ വിധി, മുരളി ഗോപി!!!

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ജോയ് താക്കോല്‍ക്കാരന്‍!!! ഒപ്പം ജയസൂര്യയുടെ പുതിയ സംരംഭവും!!!

വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് സജീവമായി തുടരുന്ന നായികയാണ് അനന്യ. കുറച്ച് നാളുകളായി മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് അനന്യ. ഇപ്പോഴിതാ പൃഥ്വിരാജ് ഇന്ദ്രജിത്ത് ചിത്രമായ ടിയാനിലൂടെ ശക്തമായ കഥാപാത്രവുമായി എത്തുകയാണ് അനന്യ. തന്റെ കുടുംബത്തേക്കുറിച്ചും സിനിമയിലെ ഇടവേളയേക്കുറിച്ചും താരം വനിത മാസികയക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.

വിവാഹത്തിന് ശേഷം

മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു അനന്യയുടെ വിവാഹം. 2012ലായിരുന്നു ബിസിനസുകാരനും തൃശൂര്‍ സ്വദേശിയുമായി അഞ്ജനേയനുമായുള്ള അനന്യയുടെ വിവാഹം. നിശ്ചയത്തിന് ശേഷം വിവാഹം മുടങ്ങിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായതായി അനന്യ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

മാതാപിതാക്കളെ വേദനിപ്പിച്ചു

അഞ്ജനേയനുമായുള്ള വിവാഹത്തിന് അനന്യയുടെ മാതാപിതാക്കള്‍ക്ക് താല്പര്യമില്ലായിരുന്നു. പക്ഷെ അവരെ ധിക്കരിച്ചുകൊണ്ടായിരുന്നു അനന്യയുടെ വിവാഹം. ഇത് ഇരുവര്‍ക്കുമിടയില്‍ മാനസീകമായ അകലം സൃഷ്ടിച്ചു. എന്നാല്‍ ഇത് എല്ലാവരുടേയും ജീവിതത്തില്‍ സംഭവിക്കാവുന്ന അവസ്ഥയാണെന്നാണ് അനന്യ പറയുന്നത്.

താന്‍ അവരുടെ മകളാണ്

ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹാചര്യങ്ങളുണ്ടാകാം. തന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്ന് അനന്യ പറയുന്നു. എന്തൊക്കെയാണെങ്കിലും താന്‍ അവരുടെ മകളാണ്. തന്നെ വെറുക്കാന്‍ അവര്‍ക്കോ അവരെ മറക്കാന്‍ തനിക്കോ കഴിയില്ലെന്നും താരം പറയുന്നു.

കുടുംബം അനന്യയ്‌ക്കൊപ്പം

അകല്‍ച്ചയും പിണക്കവും കുറച്ച് കാലം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പിണക്കങ്ങളെല്ലാം മറന്ന് മാതാപിതാക്കളും അനിയനും അനന്യക്കൊപ്പമാണ്. ഭര്‍ത്താവായ ആഞ്ജനേയന്‍ തന്റെ ബലമാണെന്നും ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്ന വ്യക്തിയാണെന്നും അനന്യ അഭിമുഖത്തില്‍ പറയുന്നു.

എവിടേയും പോയിട്ടില്ല

മലയാളത്തില്‍ സിനിമകള്‍ റിലീസാകാത്തതായിരുന്നു പ്രേക്ഷകര്‍ക്ക് ഒരു ഗ്യാപ്പ് അനുഭവപ്പെടാന്‍ കാരണം. അല്ലാതെ താന്‍ എങ്ങും പോയിട്ടില്ലെന്ന് താരം പറയുന്നു. മലയാളത്തില്‍ ചിത്രങ്ങളില്ലായിരുന്നെങ്കിലും തെലുങ്കില്‍ സജീവമായിരുന്നു താരം.

ഗ്യാപ്പ് വര്‍ദ്ധിക്കാനുള്ള കാരണം

മലയാള ചിത്രങ്ങള്‍ക്ക് ഇടവേള നല്‍കി തെലുങ്കില്‍ അനന്യ സജീവമായെങ്കിലും കഴിഞ്ഞ വര്‍ഷം ഒരു ചിത്രം മാത്രമായിരുന്നു അനന്യയുടേതായി പുറത്ത് വന്നത്. അനന്യ അഭിനയിച്ച 'അ ആ' എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയതായിരുന്നു ഗ്യാപ് വര്‍ദ്ധിക്കാനുള്ള കാരണമെന്ന് താരം പറയുന്നു.

ടിയാനിലെ കഥാപാത്രം

രണ്ട് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരുന്ന അനന്യ ശക്തമായ ഒരു കഥാപാത്രത്തെയാണ് ടിയാനില്‍ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായ അംബ എന്ന കഥാപാത്രമാണ് അനന്യക്ക്. പൃഥ്വിരാജ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ടിയാനിലേക്ക്

ടിയാന്റെ കഥ കേട്ടപ്പോള്‍ ഇഷ്ടമായി. സിനിമയുടെ പിന്നിലുള്ളത് നല്ല ടീമാണെന്നതായിരുന്നു പ്രധാന ആകര്‍ഷണം. മുരളി ഗോപി, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം ഒരു ഷോട്ടിലെങ്കിലും ഒരുമിച്ച് അഭിനയിക്കാന്‍ പറ്റുന്നത് ചെറിയ കാര്യമല്ലല്ലോ. അതാണ് ഏറ്റവും വലിയ സന്തോഷമെന്നും അനന്യ പറയുന്നു.

English summary
Ananya remembering, one of her decision in her life gave pain to her parents. Now everything is normal and they are with her, she tells in an interview about her family and upcoming.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam