»   » അനന്യയുടെ ആഞ്ജനേയനിപ്പോള്‍ പൊണ്ണത്തടിയില്ല

അനന്യയുടെ ആഞ്ജനേയനിപ്പോള്‍ പൊണ്ണത്തടിയില്ല

Posted By:
Subscribe to Filmibeat Malayalam

അഭിനയത്തില്‍ പ്രശസ്തയാകുന്നതിനൊപ്പം തന്നെയായിരുന്നു പ്രണയവും വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹവും അനന്യയെ വിവാദങ്ങളിലേയ്‌ക്കെത്തിച്ചത്. കുറച്ചുനാള്‍ പ്രണയവിവാദവുമായി ബന്ധപ്പെട്ട് അനന്യയായിരുന്നു ഗോസിപ്പ് കോളങ്ങള്‍ നിറയെ. സിനിമാലോകത്തുള്ളവരെ സംബന്ധിച്ച് ഇത്തരം വാര്‍ത്തകളും സംഭവങ്ങളുമെല്ലാം പതിവാണ്. പക്ഷേ അനന്യയുടെ കാമുകന്റെ ചിത്രം പുറത്തുവന്നതോടെ താരത്തിന്റെ ആരാധകരുള്‍പ്പെടെയുള്ളവരെല്ലാം ആകെയൊന്ന് ഞെട്ടിയിരുന്നു.

തടിച്ചുകൊഴുത്ത്, അനന്യയുടെ രണ്ടിരട്ടിയോളം വണ്ണമുള്ള ആഞ്ജനേയന്റെ രൂപം കണ്ടവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അന്ധാളിച്ചു. ചിലര്‍ അനന്യയെ ചീത്തവിളിച്ചു, കാഴ്ചശക്തിയില്ലേയെന്ന് ചോദിച്ചു. പക്ഷേ ഇതിനൊന്നും പ്രണയം ഉപേക്ഷിയ്ക്കാം എന്നൊരു തീരുമാനത്തില്‍ അനന്യയെ എത്തിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരുടെയും പഴിയും പരാതിയും കേട്ട ്അനന്യ ആഞ്ജനേയനൊപ്പം തന്നെ നിന്നു.

Ananya and Anjaneyan

അനന്യയെപ്പോലെ ഒരു സുന്ദരിയ്ക്ക് എങ്ങനെ സൗന്ദര്യം തൊട്ടു തീണ്ടാത്ത ആഞ്ജനേയനെ പ്രണയിക്കാനും വിവാഹംകഴിയ്ക്കാനും തോന്നിയെന്നതായിരുന്നു എല്ലാഭാഗത്തുനിന്നുമുയര്‍ന്ന ചോദ്യം. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഇരുവരെയും വിളിച്ചുവരുത്തി അഭിമുഖം നടത്തി കൂടുതല്‍ അപമാനിയ്ക്കുകയും അപഹാസ്യരാക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴിതാ ആഞ്ജനേയന്റെ വണ്ണത്തെക്കുറ്റം പറഞ്ഞവര്‍ക്കെല്ലാമുള്ള മറുപടിയുമായി അനന്യ വന്നിരിക്കുകയാണ്. അന്ന് ആഞ്ജനേയനെ കണ്ട് മൂക്കത്ത് വിരല്‍ വച്ചവരെല്ലാം ഇന്ന് ആഞ്ജനേയന്റെ രൂപം കണ്ട് അതിശയിയ്ക്കുകയാണ്. ഇതുദ്ദേശിച്ചുതന്നെയാവണം ഭര്‍ത്താവിന്റെ മാറ്റങ്ങള്‍ വ്യക്തമായി കാണിയ്ക്കുന്ന ചിത്രം അനന്യ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. എന്തായാലും തടി കുറഞ്ഞ ആഞ്ജനേയന്‍ സ്മാര്‍ട് ആയിട്ടുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല.

English summary
Actress Ananya's huband Anjaneyan sheded his weight and looking smart now

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam