For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെറ്റുപറ്റിപ്പോയി! പ്രമേയം മാറ്റിയപ്പോള്‍ നോ പറഞ്ഞില്ല! ക്ഷമ ചോദിച്ച് അനാര്‍ക്കലി മരക്കാര്‍!

  |

  ആനന്ദമെന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരക്കാറും പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. വിമാനം, മന്ദാരം, ഉയരെ മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. ലോക് ഡൗണ്‍ സമയമായതിനാല്‍ താരങ്ങളുടെ വിശേഷങ്ങളെല്ലാം അതാത് സമയത്ത് തന്നെ തരംഗമായി മാറാറുണ്ട്.

  കാളിയായി ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തിയ അനാര്‍ക്കലിയുടെ ഫോട്ടോ ഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയായിരുന്നു ഫോട്ടോ ഷൂട്ട് പകര്‍ത്തിയത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ഈ വീഡിയോയ്ക്ക് ലഭിച്ചത്. ചെയ്തത് ശരിയായില്ലെന്ന തരത്തിലുള്ള കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചെയ്തത് തെറ്റാണെന്നും നോ പറയാന്‍ കഴിയാതെ പോയെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  തെറ്റ് ചെയ്യുന്നു

  തെറ്റ് ചെയ്യുന്നു

  എല്ലാവർക്കും നമസ്കാരം, ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു.

  നോ പറയാൻ പറ്റിയില്ല

  നോ പറയാൻ പറ്റിയില്ല

  പിന്നീട് നോ പറയാൻ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത്‌ നിന്നുണ്ടായ പിഴവ്. അതിന്റെ രാഷ്ട്രീയ ശെരികേടുകൾ മനസിലാവാഞ്ഞിട്ടല്ല. അപ്പോഴത്തെ സാഹചര്യത്തിൽ അതങ്ങ് ചെയ്തു കളയാം, പോട്ടേ എന്ന് മാത്രമേ അലോചിച്ചുള്ളു. എന്നെ ക്ഷണിച്ചയാളോട് തീം മാറ്റിയപ്പോൾ നോ പറയാൻ പറ്റിയില്ല. അതൊരു ന്യായമായിട്ട് കണക്കാക്കാൻ പോലും പറ്റില്ല എന്നറിയാം, പക്ഷെ അതാണ് വാസ്തവം.

  മനസിലാക്കുന്നു

  മനസിലാക്കുന്നു

  ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ല. മലയാള സിനിമ എത്ര റേസിസ്റ് ആണെന്നും, കറുത്ത ശരീരങ്ങൾക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ എന്നും മനസിലാക്കുന്നു.

  അംഗീകരിക്കുന്നു

  അംഗീകരിക്കുന്നു

  അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എല്ലാ വിമർശനവും ഞാൻ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത്‌ നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാമെന്നുമായിരുന്നു താരം കുറിച്ചത്.

  കാളി എന്നുള്ളത്

  കാളി എന്നുള്ളത്

  നിരവധി പോസ്റ്റിന് കീഴിലായി ചോദ്യങ്ങളും വിമർശനങ്ങളുമൊക്കെ ഉന്നയിച്ചിട്ടുള്ളത്. നമ്മളൊക്കെ ജനിക്കുമ്പോ ഇടുന്ന പേരും നമ്മുടെ പിന്നീടുള്ള പ്രവർത്തനങ്ങളുമായി ഒരു ബന്ധവും ഇല്ലല്ലോ സുഹൃത്തേ. കാളി എന്നുള്ളത് ഒരു പേരാണ് അവതാരമെടുത്ത രൂപത്തിന്റെ പേര്. കറുത്തവൾ കൊല ചെയ്യണമെന്ന് ഇല്ലല്ലോ എന്നാൽ കാളി ഇവിടെ സ്വന്തം ആളുകളെ വരെ കൊന്നൊടുക്കാൻ നോക്കിയില്ലേ.പേരിന്റെ അർത്ഥത്തിനു വല്യ പ്രസക്തി ഒന്നും ഇല്ല. ചെയ്യുന്ന പ്രവർത്തിയെ ആണ് എല്ലാരും നോക്കി കാണുകയെന്നായിരുന്നു ഒരാള് പറഞ്ഞത്.

  English summary
  Anarkali Marikar feeling regrets about her recent video,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X