»   » അധരങ്ങള്‍ തമ്മിലമര്‍ത്തി ചുംബിക്കുന്ന രംഗം ആസ്വദിച്ച് അഭിനയിച്ചു, അതിലെന്താണ് കുഴപ്പമെന്ന് ആന്‍ഡ്രിയ

അധരങ്ങള്‍ തമ്മിലമര്‍ത്തി ചുംബിക്കുന്ന രംഗം ആസ്വദിച്ച് അഭിനയിച്ചു, അതിലെന്താണ് കുഴപ്പമെന്ന് ആന്‍ഡ്രിയ

Posted By:
Subscribe to Filmibeat Malayalam
ലിക് ലോക് രംഗത്തില്‍ അഭിനയിച്ചു, എന്താണ് തെറ്റെന്ന് ആന്‍ഡ്രിയ

പലരും രഹസ്യമായി ഇഷ്ടപ്പെടുകയും പരസ്യമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതാണ് സിനിമയിലെ ചുംബന രംഗങ്ങള്‍. ഇത്തരം രംഗങ്ങളിലഭിനയിക്കുന്നത് എന്തോ വലിയ കുറ്റമായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ട് നടി ആന്‍ഡ്രിയ ജെര്‍മിയ രംഗത്തെത്തിയിരിക്കുകയാണ്.

മമ്മൂക്കയെ തോല്‍പ്പിക്കാനാവില്ല മക്കളെ! ചിത്രീകരണം പൂര്‍ത്തിയാക്കി 'പുള്ളിക്കാരന്റെ' മാസ്റ്റര്‍പീസ്!

പിന്നണി ഗായികയായിട്ടാണ് ആന്‍ഡ്രിയ സിനിമയിലേക്കെത്തിയതെങ്കിലും നടി, ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നിങ്ങനെ പല മേഖലയിലും കഴിവ് തെളിയിച്ച നടി കൂടിയാണ് ആന്‍ഡ്രിയ. തന്റെ സിനിമയിലെ അനുഭവങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ടായിരുന്നു ആന്‍ഡ്രിയ ചുംബന രംഗങ്ങളെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്.

ആകാശം ഇടിഞ്ഞ് വീഴുമോ?


ചുംബന രംഗങ്ങളിലഭിനയിക്കുമ്പോള്‍ ആകാശം ഇടിഞ്ഞ് വീഴുന്നത് പോലെയാണ് പലരും വിചാരിക്കുന്നത്. ചുണ്ടുകള്‍ തമ്മില്‍ ചേരുന്നതിനെയാണല്ലോ ചുംബനം എന്ന പറയുന്നത്. അപ്പോള്‍ അത് എങ്ങനെയാണ് മോശമാവുന്നതെന്നുമാണ് ആന്‍ഡ്രിയ ചോദിക്കുന്നത്.

സിനിമയിലെ അനുഭവം

ആന്‍ഡ്രിയ നായികയായി അഭിനയിച്ച ഹൊറര്‍ സിനിമയായിരുന്നു അവള്‍. സിനിമയില്‍ അധരങ്ങള്‍ തമ്മില്‍ അമര്‍ത്തി ചുംബിക്കുന്ന രംഗമുണ്ട്. സിനിമയിലെ പ്രധാന രംഗമായിരുന്നു അത്. അതിനാല്‍ തന്നെ താന്‍ ആ സീനില്‍ തന്മയത്തതോടെ തന്നെ അഭിനയിച്ചിരുന്നതായും നടി പറയുന്നു.

സിനിമ ഗ്ലാമര്‍ ലോകമാണ്

സിനിമ ഗ്ലാമര്‍ ലോകമാണ് താന്‍ തമിഴില്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തനിക്ക് അഭിനയത്തിലുള്ള കഴിവ് പുറത്തെടുക്കാന്‍ പറ്റുന്ന കഥകളാണ് താന്‍ ഇനിയും പ്രതീക്ഷിക്കുന്നതെന്നും നടി പറയുന്നു.

മുദ്രകുത്തപ്പെടുകയാണ്


എന്നാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ ആ നടിയ്ക്ക് പിന്നെയുള്ള സിനിമകളിലെല്ലാം അത് മാത്രമെ ചെയ്യാന്‍ പറ്റുകയുള്ളുവെന്ന് മുദ്രകുത്തപ്പെടുകയാണ് പതിവായി നടക്കുന്ന കാര്യമെന്നും ആന്‍ഡ്രിയ പറയുന്നു.

ഹൊറര്‍ സിനിമകളിലേക്ക്

ഒരു നടി അമ്മ വേഷത്തില്‍ അഭിനയിച്ചാല്‍ പിന്നീട് കിട്ടുന്ന കഥാപാത്രമെല്ലാം അമ്മയുടെയായിരിക്കും. അതുപോലെ തനിക്ക് കിട്ടുന്നത് ഹൊറര്‍ സിനിമകളിലഭിനയിക്കാനാണെന്നാണ് ആന്‍ഡ്രിയ പറയുന്നത്. ഇക്കാര്യത്തില്‍ തനിക്ക് ദു:ഖമുള്ളതായും ആന്‍ഡ്രിയ സൂചിപ്പിക്കുന്നു.

ആന്‍ഡ്രിയയുടെ സിനിമാ ജീവിതം

പിന്നണി ഗായികയായിട്ടായിരുന്നു ആന്‍ഡ്രിയയുടെ കരിയര്‍ തുടക്കം. പിന്നീട് നടി, ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ച നടി തമിഴ് സിനിമയിലാണ് കൂടുതലും അഭിനയിച്ചതെങ്കിലും മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്നു.

അന്നയും റസൂലും

മലയാളത്തില്‍ നാല് സിനിമകളിലായിരുന്നു ആന്‍ഡ്രിയ അഭിനയിച്ചിരുന്ന. അതില്‍ ഫഹദ് ഫാസില്‍ നായിയായി അന്നയും റസൂലും എന്ന സിനിമയിലൂടെയായിരുന്നു ആദ്യമായി ആന്‍ഡ്രിയ മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

English summary
Andrea Jeremiah: Casting Couch Exists Only Because Women Give In

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam