»   » ആന്‍ഡ്രിയ പ്രണയിക്കുന്നത് ഫഹദിനെയല്ല പൃഥ്വിയെ!

ആന്‍ഡ്രിയ പ്രണയിക്കുന്നത് ഫഹദിനെയല്ല പൃഥ്വിയെ!

Posted By:
Subscribe to Filmibeat Malayalam

അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം ചലച്ചിത്രലോകത്തെ പുതിയ പ്രണയികളായ ഫഹദ് ഫാസിലും ആന്‍ഡ്രിയ ജര്‍മിയയും പുതിയ ചിത്രത്തില്‍ ഒന്നിയ്ക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്നയും റസൂലുമായി അഭിനയിച്ചുതകര്‍ത്ത യഥാര്‍ത്ഥജീവിതത്തിലെ പ്രണയജോഡികള്‍ വീണ്ടും ഒന്നിയ്ക്കുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളായിരുന്നു നല്‍കിയത്.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ആന്‍ഡ്രിയ ഫഹദിന്റെ നായികയാകുന്നില്ലെന്നാണ്. നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. പക്ഷേ ആന്‍ഡ്രിയ ഈ ചിത്രത്തിലില്ലെന്നും ലണ്ടന്‍ ബ്രിഡ്ജിലാണ് അവര്‍ അഭിനയിക്കുന്നതെന്നും ആന്‍ഡ്രിയയുടെ വക്താവ് അറിയിച്ചിരിക്കുന്നു.

Andrea Jeremiah

ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിന് വേണ്ടി കാള്‍ഷീറ്റ് നല്‍കിക്കഴിഞ്ഞതിനാല്‍ നോര്‍ത്ത് 24 കാതത്തില്‍ അവര്‍ക്ക് അഭിനയിക്കാന്‍ പറ്റില്ലെന്നും അതിനാലാണ് ക്ഷണം നിരസിച്ചതെന്നുമാണ് സൂചന. ലണ്ടന്‍ ബ്രിഡ്ജില്‍ അഭിനയിക്കാന്‍ ആന്‍ഡ്രിയ സമ്മതം മൂളിയത് ഏറെ പ്രതീക്ഷകളോടെയാണെന്നും മറ്റ് മലയാള ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും അവരുടെ മാനേജര്‍ പറയുന്നു.

അനില്‍ സി മേനോന്റെ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. തമിഴ് നടി നന്ദിതയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ജിനു എബ്രഹാമിന്റെ സ്‌ക്രിപ്റ്റില്‍ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റ് ചിത്രമാണ്. ലണ്ടനിലും സ്‌കോട്‌ലാന്റിലുമായി ചിത്രീകരിക്കുന്ന ലണ്ടന്‍ ബ്രിഡ്ജ് പ്രണയകഥയാണ്. മുകേഷ്, പ്രതാപ് പോത്തന്‍ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ 1ന് ബ്രിട്ടനില്‍ തുടങ്ങും.

English summary
Andrea Jeremiah would not act with Fahad Fazil for the second time, but she signed up for Prithviraj starrer London Bridge

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam