»   » ആസിഫിനും സണ്ണിയ്ക്കുമൊപ്പം ആന്‍ഡ്രിയ

ആസിഫിനും സണ്ണിയ്ക്കുമൊപ്പം ആന്‍ഡ്രിയ

Posted By:
Subscribe to Filmibeat Malayalam

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ തമിഴകത്തുനിന്നും മലയാളത്തിലെത്തി പ്രേക്ഷരുടെ ഇഷ്ടതാരമായ ആന്‍ഡ്രിയ ജെര്‍മിയ വീണ്ടുമൊരു മലയാളചിത്രത്തില്‍ അഭിനയിക്കുന്നു.

ആസിഫ് അലിയും സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്ന മോശയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തിലാണ് ആന്‍ഡ്രിയ നായികയായി എത്തുന്നത്. താരത്തിന്റെ മൂന്നാമത്തെ മലയാളചിത്രമാണിത്. പൃഥ്വിരാജ് നായകനാകുന്ന ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിലാണ് ആന്‍ഡ്രിയ രണ്ടാമത് അഭിനയിച്ചത്. ചിത്രം ഇനിയും റിലീസിനെത്തിയിട്ടില്ല.

അജിത്ത് പിള്ളയാണ് മോശയിലെ കുതിരമീനുകള്‍ സംവിധാനം ചെയ്യുന്നത്. ആമേനുവേണ്ടി ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജനാണ് ഈ ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. ലക്ഷദ്വീപാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ഫ്രെയിംസ് ഇന്നെവിറ്റബിളിന്റെ ബാനറില്‍ നിയാശ് ഇസ്മയില്‍, ജിന്നോ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Andrea Jeremiah has signed her next project in Mallywood witth Asif Ali and Sunny Wayn

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam