»   »  ടു നൂറ വിത്ത് ലൗവില്‍ ആസിഫിനൊപ്പം ആന്‍ഡ്രിയ

ടു നൂറ വിത്ത് ലൗവില്‍ ആസിഫിനൊപ്പം ആന്‍ഡ്രിയ

Posted By:
Subscribe to Filmibeat Malayalam

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിന് കിട്ടിയ പുതിയ ജോഡികളായിരുന്നു ഫഹദ് ഫാസിലും ആന്‍ഡ്രിയ ജെര്‍മിയയും. രണ്ടുപേരും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി വല്ലാത്തൊരു മാന്ത്രികതയുള്ളതായിരുന്നു. എന്നാല്‍ ഈ കെമിസ്ട്രി റിയല്‍ ലൈഫിലും തുടരാന്‍ ആഗ്രഹിക്കുന്നുവെന്നുള്ള ഫഹദ് ഫാസിലിന്റെ ഏറ്റുപറച്ചില്‍ ആന്‍ഡ്രിയയെ ചൊടിപ്പിച്ചു. ഇനി ഫഹദിനൊപ്പം അഭിനയിക്കില്ലെന്ന് ആന്‍ഡ്രിയ തീരുമാനിയ്ക്കുകയും ചെയ്തു. ഇതോടെ പുതിയ താരജോഡികളെ കണ്ട് പുതിയ കഥകള്‍ മെനഞ്ഞവരെല്ലാം നിരാശരായി.

പക്ഷേ ഫഹദിനെ തള്ളിപ്പറഞ്ഞെങ്കിലും മലയാളത്തെ തള്ളിപ്പറയാന്‍ ആന്‍ഡ്രിയ തയ്യാറല്ല. മലയാളത്തില്‍ തനിയ്ക്ക് പലതും ചെയ്യാനുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ താരം മറ്റ് നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ മടികാണിക്കുന്നമില്ല. ഇനി ആന്‍ഡ്രിയ ആസിഫ് അലിയുടെ നായികയാവുകയാണ്. ടു നൂര്‍ വിത്ത് ലൗ എന്ന ചിത്രത്തിലാണ് ആസിഫും ആന്‍ഡ്രിയയും ജോഡികളാകുന്നത്.

മലബാറിലെ മാപ്പിളസംസ്‌കാരത്തെയും ഭക്ഷണത്തെയുമെല്ലാം ഹൈലൈറ്റ് ചെയ്തുകൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ ആദ്യം നിത്യ മേനോനെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത് ആന്‍ഡ്രിയയാണ് നായികയാവുകയെന്നാണ്.

ബാബു നാരായണന്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജിഎസ് അനിലാണ് തിരക്കഥയൊരുക്കുന്നത്. കനിഹ, ജോയ് മാത്യു, ശേഖര്‍ മേനോന്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.

English summary
Andrea Jeremiah and Asif Ali to team up for the first time for Babu Narayanan's To Noora With Love

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam