»   »  മൊബൈല്‍ ആപ്ലിക്കേഷനുമായി മമ്മൂട്ടിയുടെ ജവാന്‍

മൊബൈല്‍ ആപ്ലിക്കേഷനുമായി മമ്മൂട്ടിയുടെ ജവാന്‍

Posted By:
Subscribe to Filmibeat Malayalam
Jawan of Vellimala,
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ടെക്‌നോളജിയോടുള്ള ഭ്രമം പുതിയ വാര്‍ത്തയല്ല. തന്റെ പുതിയ ചിത്രമായ 'ജവാന്‍ ഓഫ് വെള്ളിമല'യുടെ പ്രചാരണാര്‍ത്ഥം മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങിന്റെ ഉദ്ഘാടകനായി താരം എത്തിയതും ഇതേ ആവേശത്തോടെ തന്നെ.

ഇതാദ്യമായാണ് മുഖ്യധാരാ മലയാള സിനിമ പ്രചാരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.mammootty.comനൊപ്പമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ജവാന്‍ ഓഫ് വെള്ളിമലയുടെ ട്രെയിലര്‍, പാട്ടുകള്‍, ഫോട്ടോസ്, പോസ്റ്റര്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷനില്‍ ഉള്ളത്. www.mammootty.com/apps എന്ന ലിങ്കില്‍നിന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍സ് ഡൗണ്‍ലോഡ് ചെയ്യാം

പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിക്കുന്ന 'ജവാന്‍ ഓഫ് വെള്ളിമല'യില്‍ മമ്ത മോഹന്‍ദാസാണ് നായിക. നവാഗതനായ അനൂപ് കണ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍.പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വെള്ളിമല എന്ന ഗ്രാമത്തില്‍ ജീവിയ്ക്കുന്ന ഡാം ഓപ്പറേറ്ററുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിയ്ക്കുന്നത്. ആസിഫ് അലിയും ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയിംസ് ആല്‍ബര്‍ട്ടാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒക്ടോബര്‍ 19ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

English summary
Mammotty's upcoming Jawan of Vellimala include an android application presentation that allows users to see posters, videos and location stills, among others.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam