twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?

    By Aswathi
    |

    കഥകള്‍ക്കും കവിതകള്‍ക്കും അന്നും ഇന്നും വിഷയമാകുന്നത് സ്ത്രീ കഥാപാത്രങ്ങളാണ്. അടുത്തകാലത്ത് സ്ത്രീപക്ഷ സിനിമകളും സജീവമായി തുടങ്ങി. ഈ അവസരത്തിലാണ് അനീഷ് അന്‍വര്‍ അഞ്ച് ഗര്‍ഭിനമികളെ വച്ച് സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രം ഒരുക്കിയത്. ഒരു സിനിമയെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതു മുതല്‍ അത് തിയേറ്ററിലെത്തി ആദ്യത്തെ പ്രേക്ഷകന്റെ അഭിപ്രായം അറിയുന്നതുവരെ അതിനു പിന്നില്‍ എന്തൊക്കെ നടക്കുന്നു.

    സ്ത്രീ കേന്ദ്രീകൃതമായ കഥാപശ്ചാത്തലിത്തിലുള്ള ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ചിന്ത അന്‍വറിന്റെ മനസ്സിലുദിക്കുമ്പോള്‍ തന്നെയാണ് മലയാളത്തില്‍ അത്തരത്തിലുള്ള ഒത്തിരി ചിത്രങ്ങള്‍ ഇറങ്ങിയത്. ഇതില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ആയിരിക്കണം എന്ന ചിന്തയില്‍ നിന്നാണ് ഗര്‍ഭിണി എന്ന വിഷയമെടുത്തത്. അത് തന്നെ ഒന്നില്‍ കൂടുതലുള്ളതാകുമ്പോള്‍ ഒരു പുതുമയുണ്ടാകുമെന്ന് തോന്നി. അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഗൈനക്കോളജിസ്റ്റും. അങ്ങനെയാണ് സക്കറിയയുടെ ഗര്‍ഭിണികളുണ്ടായത്.

    ചിത്രത്തെ കുറിച്ച് സംവിധായകന്‍ അനീഷ് അന്‍വര്‍ സംസാരിക്കുന്നു

    കഥ സാങ്കല്‍പികമല്ല

    സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?

    യഥാര്‍ത്ഥ സഭംവങ്ങള്‍ തന്നെയാണ് കഥ. കേട്ടതും വായിച്ചതും കണ്ടതുമായ ഒത്തിരി അനുഭവങ്ങള്‍ കോര്‍ത്തിണക്കുകയാണ് ചിത്രത്തില്‍. ഗീത അഭിനയിച്ച അമ്പതുകാരിയായ ഗര്‍ഭിണി. ആശിച്ചു കിട്ടിയ മകള്‍ മരിച്ചുപോകുമ്പോഴുള്ള വേദന കെഎസ് ചിത്രയിലൂടെ നമ്മളറിഞ്ഞു. അത് പോലെ തന്നെയാണ് മറ്റ് കഥാപാത്രങ്ങളും. പക്ഷേ അതിനെ കുറിച്ചൊന്നും റിസേര്‍ച്ച് ചെയ്തില്ല. കേട്ടകാര്യങ്ങല്‍ സിനിമയ്ക്ക് വേണ്ടി രൂപപ്പെടുത്തിയെടുത്തു.

    കുഞ്ഞും അമ്മയും

    സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?

    ചിത്രത്തില്‍ അമ്പതുകാരിയായ അമ്മ പ്രസവിക്കുന്ന കുഞ്ഞ് മരിച്ചു പോകുന്ന ഒരു രംഗമുണ്ട്. അത് കുറച്ചുകൂടെ കാര്യമായി കാണിക്കണം എന്നാണ് ആദ്യം ചിന്തിച്ചത്. പക്ഷേ കുഞ്ഞ് മരിക്കുന്ന ആ രംഗം അത് അനുഭവിച്ച അമ്മമാരുടെ വേദന മനസാക്ഷിക്ക് നിരക്കാത്തതാണെന്ന് തോന്നി. മാത്രമല്ല പലര്‍ക്കും അത് കണ്ട് നില്‍ക്കാനും കഴിയില്ല. അതുകൊണ്ടാണ് ഒരു ശ്വാസതടസം അനുഭവപ്പെട്ടതുപലെ അത് ചിത്രീകരിച്ചത്.

    12 കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത 4എണ്ണം.

    സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?

    രണ്ടോ മൂന്നോ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും പിന്നില്‍ ഒരു കഥയുണ്ടായിരിക്കണം. അങ്ങനെ 12 കഥകള്‍ കേട്ടതില്‍ നിന്നാണ് നാല് കഥ തിരഞ്ഞെടുത്തത്. വ്യത്യസ്ത പ്രായക്കാര്‍ പുതുമയാണെന്ന് തോന്നി. അങ്ങനെ 52 കാരിയുടെയും 17 കാരിയുടെയും ഗര്‍ഭധാരണത്തെ കുറിച്ച് പറഞ്ഞു.

    പത്മരാജനും അനീഷും

    സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?

    പത്മരാജന്റെ എല്ലാ കഥകളും സൂക്ഷിക്കുന്ന അനീഷ് അന്‍വര്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടിട്ടുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കഥയും ചിത്രത്തിലെ പ്രധാനനഭാഗമായി മാറിയത്.

    ആനിമേഷനിലൂടെ

    സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?

    സക്കറിയയുടെ ഗര്‍ഭിണികള്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നത് ആനിമേഷനിലൂടെയാണ്. ചിത്രത്തില്‍ സക്കറിയ പത്മരാജന്റെ കഥ വായിക്കുകയാണ്. വായിക്കുന്ന ആളിന്റെ ചിന്തയിലൂടെ വിഷ്വല്‍ ആനിമേഷന്‍ ചെയ്യുകയാണ്.

    കാസ്റ്റിങ്

    സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?

    ഗീത ഒഴികെ മറ്റെല്ലാരും ആദ്യ കാസ്റ്റിങ്ങില്‍ തന്നെ ഉണ്ടായിരുന്നു. ഗീതയ്ക്ക് പകരം ലക്ഷ്മിയെയാണ് കരുതിയതെങ്കിലും പിന്നീട് അവര്‍ക്ക് അസൗകര്യമുള്ളത്‌കൊണ്ടാണ് ഗീതയെ കാസ്റ്റ് ചെയ്തത്. ലാലാണ് സൈക്കറിയയെന്ന് ആദ്യമെ ഉറപ്പിച്ചിരുന്നു.

    കളിമണ്ണുമായി മത്സരത്തിനില്ല

    സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?

    പ്രസവം ചിത്രീകരിച്ചതുകൊണ്ട് വിവാദത്തില്‍പ്പെട്ട ബ്ലസി സംവിധാനം ചെയ്ത കളിമണ്ണുമായി മത്സരത്തിനില്ല. സത്യത്തില്‍ അത് തിയേറ്ററിലെത്തിയതിന്റെ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ സക്കറിയയുടെ ഗര്‍ഭിണികളും എത്തിയതില്‍ പേടിയുണ്ടായിരുന്നു. പിന്നെ അതും ഇതും തമ്മില്‍ വലിയ വ്യത്യാസമുള്ളതായിരുന്നു ആശ്വാസം.

    കണിമണ്ണ്-സക്കറയ താരതമ്യം

    സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?

    കളിമണ്ണും സക്കറിയയുടെ ഗര്‍ഭിണികളും താരതമ്യം ചെയ്യാന്‍ മുതിരുന്നില്ല. സിനിമയില്‍ പ്രസവം എപ്പോഴും ഉപയോഗിക്കുന്ന വിഷയമല്ല. യാദൃശ്ചികമായി രണ്ട് സിനിമകളില്‍ പ്രസവം വിഷയമായി വന്നപ്പോള്‍ പ്രേക്ഷകര്‍ അത് താരതമ്യം ചെയ്തു.

    English summary
    Director Aneesh Anwer talking about his Zachariyayude Garbhinikal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X