twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്, അപകടത്തെക്കുറിച്ച് അനീഷ് ജി മേനോന്‍, കാണൂ!

    |

    മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളിലൊരാളായി മാറിയ നടനാണ് അനീഷ് ജി മേനോന്‍. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ വളാഞ്ചേരിക്കാരനെത്തേടി മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപൂര്‍വ്വരാഗം, ബെസ്റ്റ് ആക്ടര്‍, ദൃശ്യം , കല്ലായി എഫ്എം തുടങ്ങി നിരവധി സിനിമകളിലാണ് താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുള്ളത്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയനിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

    വെറുമൊരു നടന്‍ മാത്രമല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനാണ് താനെന്ന് ഇതിനോടകം തന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. തനിക്ക് മുന്‍പിലെ അനീതികളില്‍ ശക്തമായി അദ്ദേഹം പ്രതികരിക്കാറുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. തലനാരിഴയ്ക്കാണ് താന്‍ ആ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. ഇതേക്കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അനീഷ് ജി മേനോന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    എടപ്പാള്‍ ചങ്ങരംകുളം റൂട്ടില്‍

    എടപ്പാള്‍ ചങ്ങരംകുളം റൂട്ടില്‍

    എടപ്പാള്‍ ചങ്ങരംകുളം റൂട്ടില്‍ വെച്ചാണ് തന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. വളവ് കഴിഞ്ഞ് മുന്നോട്ടുവരുന്നതിനിടയില്‍ ഇടതുസൈഡില്‍ നിന്നും രു പിക്കപ്പ് പെട്ടെന്ന് യൂ ടേണ്‍ ചെയ്ത് റോഡിന്റെ നടുക്ക് വന്നു. സാമാന്യം നല്ല സ്പീഡിലായിരുന്നതുകൊണ്ട് മാക്‌സിമം ചവിട്ടി നോക്കിയിട്ടും ബ്രേക്ക് കിട്ടിയില്ല. ഇടിച്ചു. കാര്‍ടോട്ടല്‍ ലോസ്സായി.

    വീട്ടുകാരുടെ പ്രാര്‍ത്ഥന

    വീട്ടുകാരുടെ പ്രാര്‍ത്ഥന

    സീറ്റ് ബെല്‍റ്റും എയര്‍ബാഗും ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് താന്‍ ഇപ്പോള്‍ ജീവനോടെ ഇരിക്കുന്നതെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. പിന്നെ വീട്ടുകാരുടെ പ്രാര്‍ത്ഥനയും. ഒരു പോറല്‍പോലുമേല്‍ക്കാതെ അത്ഭുതകരമായാണ് അദ്ദേഹം ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

    പിക്കപ്പിന് പകരം

    പിക്കപ്പിന് പകരം

    പിക്കപ്പിന് പകരം വല്ല ബൈക്കോ ഓട്ടോയോ ആണ് അപകടകരമായ രീതിയില്‍ യൂ ടേണ്‍ ചെയ്തതെങ്കില്‍.. അതേക്കുറിച്ച് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. വീട്ടുകാകരുടെ പ്രാര്‍ത്ഥന കൊണ്ട് മാത്രമാണ് പലപ്പോഴും നമ്മള്‍ രക്ഷപ്പെടുന്നത്. പ്രത്യേകിച്ച് സൂപ്പര്‍ ബൈക്ക് യാത്രികര്‍.

    അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്

    അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്

    അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണല്ലോ നാം ഓരോരു കാര്യവും പഠിക്കുന്നത്. സുരക്ഷിതമായ ഡ്രൈവിങ്ങിന് ഉപകരിക്കുന്ന മാര്‍ഗനിര്‍ദേശവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

    അനീഷിന്റെ പോസ്റ്റ് വായിക്കൂ

    അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കൂ.

    English summary
    Aneesh G Menon facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X