For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വഴിതെറ്റിയെന്ന് സംവിധായകൻ! ഈ പ്രായത്തിലോ എന്ന് മോഹന്‍ലാല്‍, കിളിപോയ സംഭവത്തെ കുറിച്ച് സംവിധായകൻ

|

മോഹൻലാലിന്റെ അഭിമുഖം എടുക്കാൻ പോയ ഓർമ പങ്കുവെച്ച് സംവിധായകൻ അനീഷ് ഉപാസന. റെഡ് എഫ്എമ്മിന് വേണ്ടി അഭിമുഖമെടുക്കാനാണ് സംവിധായകൻ മോഹൻലാലിന്റെ അടുത്തെത്തിയത്. അന്ന് ലാലേട്ടന്റെ അമ്മയുടെ പിറന്നാൾ ദിവസമായിരുന്നു. ആ പ്രധാനപ്പെട്ട ദിവസത്തിലും ലാൽസാർ അഭിമുഖം ഷൂട്ട്‌ ചെയ്യാനുള്ള സമയം മാറ്റിവെച്ചിരുന്നു.അഭിമുഖമെടുക്കാൻ തീരുമാനിച്ച ദിവസം റോ‍ഡിലെ ബ്ലോക്കിൽ പെട്ട് തമസിച്ചായിരുന്നു അവിടെ എത്തിയത്. പിന്നീട് ഇവിടെയുണ്ടായ സംഭവവികാസങ്ങളാണ് സംവിധായകൻ പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയാണ ഇക്കാര്യം വെളിപ്പെടുത്തിയത്.

അദ്ദേഹം ഒരു മനുഷ്യ സ്നേഹിയാണ്! ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം സാധിച്ചു തന്നു, മമ്മൂക്ക നൽകിയ സഹായങ്ങളെ കുറിച്ച് മാമാങ്കം നായിക

ബ്ലോക്കും പൊരിഞ്ഞമഴയും

ബ്ലോക്കും പൊരിഞ്ഞമഴയും

കാലത്ത് പ്ലാൻ ചെയ്ത ഷൂട്ട്‌ ചില അസൗകര്യങ്ങൾ കാരണം ഉച്ചയ്ക്ക് 12 മണിയിലേക്കു മാറ്റിയിരുന്നു. ഒരു 11.30 ആയപ്പോൾ ഞാൻ കലൂരിൽ നിന്നും ഇളമക്കരയിലേക്കു പുറപ്പെട്ടു.. (അടുത്തായതുകൊണ്ടു) എന്റെ കഷ്ടകാലത്തിനു ലാൽസാർ 11.30ക്ക് തന്നേ റെഡി ആയി..!! അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച ഞാൻ കാണുന്നത്.. റോഡിനു കുറുകെ ഒരു വണ്ടി അനങ്ങാതെ കിടക്കുന്നു.. ഒടുക്കത്തെ ബ്ലോക്കും പൊരിഞ്ഞമഴയും.. !

പെരുവഴിയായിരുന്നെന്നു

പെരുവഴിയായിരുന്നെന്നു

കാറുകൾ പലവഴിക്ക് തിരിഞ്ഞു പോകുന്നു...ഞാനും ഒരു വഴിക്കു വണ്ടി തിരിച്ചു.അതെന്റെ പെരുവഴിയായിരുന്നെന്നു ഞാൻ മനസിലാക്കിയില്ല... സമയം പോവാൻ തുടങ്ങി...എന്റെ സഹപ്രവർത്തകർ എന്നേ വിളിച്ചുകൊണ്ടേയിരിക്കുന്നു...വേഗം വാ ചേട്ടാ... ലാൽസാർ റെഡി ആയി പുറത്തിറങ്ങി നിൽക്കുന്നുണ്ട്.. ഞങ്ങളുടെ കയ്യും കാലും വിറയ്ക്കുന്നുണ്ട്...അനീഷ് എത്തിയില്ലേ എന്നും ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നുമുണ്ട്.

കണ്ണിൽ ഇരുട്ട് കയറി

കണ്ണിൽ ഇരുട്ട് കയറി

കൂടെ എഫ എമ്മിലെ പാർവതിയുടെ കോളുകളും. കണ്ണിലെല്ലാം ഇരുട്ട് കയറുന്നു.. ദേഷ്യംവരുന്നു.. വഴികൾ വീണ്ടും വീണ്ടും തെറ്റിക്കൊണ്ടേയിരിക്കുന്നു..ഒരു പാട് കറങ്ങി ഞാൻ.. ഒരു ഹമ്പും ഒഴിവാക്കിയില്ല... പലവഴികളും എന്റെ മുന്നിൽ തീരുന്നു.. എന്റെ പോക്ക് കണ്ടു ആളുകൾ എന്നേ കട്ട തെറിവിളിക്കുന്നത് എനിക്ക് ഗ്ലാസ്സിലൂടെ കാണാമായിരുന്നു...എത്ര വേഗതയിൽ ഓടിച്ചിട്ടും ഏകദേശം 20 മിനിറ്റെടുത്തു ഞാൻ ലാൽസാറിന്റെ വീട്ടിലെത്താൻ. വീടിന്റെ മുറ്റം നിറയെ പിറന്നാൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികളുടെ വാഹനങ്ങൾ.

ഞാൻ കാറ് നിർത്തി ചാടി ഇറങ്ങി.

 ലാൽ സാറിന്റെ കോമഡി

ലാൽ സാറിന്റെ കോമഡി

മുണ്ട് ജുബ്ബയും ഇട്ടു എന്നെയും നോക്കി മുന്നിൽ തന്നേ നിൽക്കുന്ന ലാൽസാർ ഒരു വശത്ത്.. പിറന്നാൾ ചടങ്ങിൽ പങ്കെടുക്കാൻ വന്ന ലാൽസാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റൊരുവശത്തു.

ഞാൻ ഓടി ചെന്ന് : സാർ എനിക്ക് വഴിതെറ്റിപോയി..

ലാൽസാർ : ഈ പ്രായത്തിലോ....??(സ്വതസിദ്ധമായ ചിരിയുണ്ടായിരുന്നു ആ പറച്ചിലിൽ..)

അപ്പൊ തന്നേ എന്റെ ആദ്യത്തെ കിളി പോയി...! കാരണം അപാര ടൈമിംഗ് ആയിരുന്നു ആ കൗണ്ടറിനു..എല്ലാവർക്കും ചിരിപൊട്ടി.കൂടെ ലാൽസാർ എന്നേ സമാധാനപ്പെടുത്തുകയും പെട്ടെന്ന് തന്നേ ഞാൻ ഷൂട്ട്‌ തീർക്കുകയും ചെയ്തു..

ലാൽ സാറിനും കുടുംബത്തിനോടൊപ്പമുളള സദ്യ

ലാൽ സാറിനും കുടുംബത്തിനോടൊപ്പമുളള സദ്യ

ഷൂട്ടിന് ശേഷം ലാൽസാർ : "അനീഷേ അമ്മയുടെ പിറന്നാളാണ് സദ്യ കഴിച്ചിട്ട് പോയാൽമതി ". ഇത് കൂടി പറഞ്ഞപ്പോൾ എന്റെ രണ്ടാമത്തെ കിളിയും കൂടി പോയി.ലാൽസാറിന്റെ കൂടെ ഭക്ഷണം കഴിക്കാനായി ഞങ്ങളിരുന്നപ്പോൾ കൂടെയുള്ള നിഖിലും ഹിമലും ചോദിച്ചു. ശെരിക്കും ഇവിടെ എന്താ ചേട്ടാ നടക്കണതെന്നു...!! എന്നേപ്പോലെ തന്നേ കൂടെവന്ന എല്ലാവർക്കും ഇതൊക്കെ ഒരത്ഭുതമായിരുന്നു. അങ്ങനെ ലാൽസാർ സുചിത്രമാം പ്രണവ്. വിസ്മയ ലാൽസാറിന്റെ അമ്മ .ആന്റണിച്ചേട്ടൻ .അനിലേട്ടൻ ബന്ധുക്കൾ സഹപ്രവർത്തകർ സുഹൃത്തുക്കൾ എല്ലാവരുടെയും ഒപ്പമിരുന്നു ഞാൻ സദ്യയും കഴിച്ചു..

ലാൽ സാറിന്  നന്ദി

ലാൽ സാറിന് നന്ദി

അങ്ങനെ പോയകിളികൾ എല്ലാം ഞാൻ തിരിച്ചു പിടിച്ചു.മനസിലെന്നും ഓർത്തുവെയ്ക്കാൻ പറ്റിയ വിരുന്നൊരുക്കിയ ലാൽസാറിനു ഒരായിരം നന്ദി..

കൂടെ ലാൽസാറിന്റെ അമ്മയ്ക്ക് ഞങ്ങളുടെ പിറന്നാൾ ആശംസകളും..ചങ്കാണ് ലാൽസാർ . അല്ലെങ്കിൽ അവിടുത്തെ തെങ്ങിന് ഇന്ന് ഞാൻ വളമായേനെ.

English summary
aneesh upasana share incident of mohanlal interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more