»   » കംപ്ലീറ്റ് മേക്കോവറോടെ അങ്കമാലീസിലെ പെപ്പ വീണ്ടും വരുന്നു.. ആക്ഷനുണ്ട്, സ്‌റ്റൈലുണ്ട്, ത്രില്ലുണ്ട്!

കംപ്ലീറ്റ് മേക്കോവറോടെ അങ്കമാലീസിലെ പെപ്പ വീണ്ടും വരുന്നു.. ആക്ഷനുണ്ട്, സ്‌റ്റൈലുണ്ട്, ത്രില്ലുണ്ട്!

Posted By:
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസിലെ 68 പേര്‍ക്കൊപ്പം എത്തിയതാണ് ആന്റണി വര്‍ഗ്ഗീസും. ചിത്രത്തിലെ നായകനായ പെപ്പയെ അവതരിപ്പിച്ചതിലൂടെ ആദ്യ നായക വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടു.. പ്രശംസകളും നേടി.

2017 മലയാള സിനിമയെ അത്ഭുതപ്പെടുത്തിയ അങ്കമാലി ഡയറീസിന് ശേഷം ആന്റണി വര്‍ഗീസ് വീണ്ടും വരുന്നു. സ്വാതന്ത്രം അര്‍ധരാത്രി എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തുവിട്ടു.

പാര്‍വ്വതിയെ ഇഷ്ടമല്ല എന്ന് കരുതി സിനിമ 'ഡിസ് ലൈക്ക്' ചെയ്യുന്നത് കാടത്തം എന്ന് ജൂഡ് ആന്റണി

സ്വാതന്ത്രം അര്‍ദ്ധരാത്രി

ടിനു പാപ്പച്ചനാണ് ആന്റണി വര്‍ഗ്ഗീസിനെ നായകനാക്കി സ്വാതന്ത്രം അര്‍ധരാത്രി എന്ന ചിത്രം ഒരുക്കുന്നത്. ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളുള്ള ത്രില്ലറാണ് ചിത്രമെന്ന് സംവിധായകന്‍ പറയുന്നു

ജേക്കബായി ആന്റണി

അങ്കമാലിക്കാരന്‍ പെപ്പയില്‍ നിന്ന് മാറി, കോട്ടയത്തുകാരന്‍ ജേക്കബ് ആയിട്ടാണ് ആന്റണി എത്തുന്നത്. എന്തിനും തയ്യാറാണെങ്കിലും നിഷ്‌കളങ്കനും ഉള്ളുകൊണ്ട് പേടിയുള്ളവനുമായിരുന്നു പെപ്പ.. എന്നാല്‍ ജേക്കബിന് അങ്ങനെയൊന്നുമില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

ചെമ്പനും വിനായകനും

ആന്റണി വര്‍ഗ്ഗീസിനെ കൂടാതെ വിനായകനും ചെമ്പന്‍ വിനോദും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അര്‍ധരാത്രിയിലെ സംഭവം

ഒരു അര്‍ധരാത്രിയില്‍ സംഭവിയ്ക്കുന്ന ചില സംഭവ വികാസങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. കോട്ടയം, മാംഗ്ലൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.

അണിയറയില്‍

ദിലീപ് കുര്യനാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ബി ഉണ്ണി കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

മോഷന്‍ ടീസര്‍ കാണാം

ടൊവിനോ തോമസ് ഷെയര്‍ ചെയ്ത സ്വാതന്ത്രം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ മോഷന്‍ ടീസര്‍ കാണാം. ഈ ടീസറില്‍ നിന്നു തന്നെ ചിത്രത്തിന്റെ ഏകദേശ രൂപം കിട്ടും.

English summary
Angamaly Diaries fame Antony Varghese's rocks in his second film Swathanthryam Ardharathriyil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X