»   » ലിച്ചിക്ക് പിന്നാലെ അങ്കമാലി വഴി അപ്പാനി രവിയും മോഹന്‍ലാല്‍ ചിത്രത്തിലേക്ക്!!!

ലിച്ചിക്ക് പിന്നാലെ അങ്കമാലി വഴി അപ്പാനി രവിയും മോഹന്‍ലാല്‍ ചിത്രത്തിലേക്ക്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പുതിയ ഒരു പിടി താരങ്ങളെ സംഭാവന ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് 86 പുതുമുഖങ്ങളാണ്. 

ഇത്രയും പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ സിനിമ മികച്ച വിജയമായി. നടനായ ചെമ്പന്‍ വിനോദ് ജോസ് ആദ്യമായി തിരക്കഥ ഒരുക്കിയ.

അങ്കമാലി ഡയറീസില്‍ ഏറെ പ്രക്ഷക പ്രീതിയും അഭിപ്രായവും നേടിയ കഥാപാത്രമായിരുന്നു അപ്പാനി രവി എന്ന വില്ലന്‍. ശരത് കുമാര്‍ എന്ന നാടക വിദ്യാര്‍ത്ഥിയാണ് അപ്പാനി രവിയായി വേഷമിട്ടത്.

അപ്പാനി രവിലെ അവിസ്മരണീയമാക്കിയ ശരത് കുമാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കനാന്‍ ഒരുങ്ങുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിലാണ് ശരത് കുമാര്‍ അഭിനയിക്കുന്നത്.

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് ശരത് ഇപ്പോള്‍ അഭിനയിക്കുന്നത്. ശരത്തിനൊപ്പം സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്നു.

അങ്കമാലി ഡയറീസിലെ നായികയായി എത്തിയ അന്ന രാജനാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. അതിന് പിന്നാലെയാണ് ശരതിനേയും ചിത്രത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ക്യാമ്പസ് പശ്ചാത്തിലൊരുങ്ങുന്ന ചിത്രത്തില്‍ കോളേജ് അധ്യാപകന്റെ വേഷമാണ് മോഹന്‍ലാലിന്. ബെന്നി പി നയാരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

വില്ലന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ലാല്‍ ജോസ് ചിത്രത്തിനൊപ്പം ചേരുന്നത്. മോഹന്‍ലാല്‍ ലാല്‍ ജോസ് ചിത്രത്തിനായി വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ദുല്‍ഖറിന്റെ തിരക്കുകള്‍ കാരണം ചിത്രീകരണം വൈകിയ ഒരു ഭയങ്കര കാമുകന്‍ എന്ന സിനിമ മാറ്റി വച്ചിട്ടാണ് ലാല്‍ ജോസ് മോഹന്‍ലാല്‍ ചിത്രം ആരംഭിക്കുന്നത്. ഉണ്ണി ആര്‍ ആണ് ദുല്‍ഖര്‍ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

English summary
Sarath Kumar has now fetched himself a role in Mohanlal's next film, after Anna Rajan. Both the actors from Angamaly Diaries' team would be seen in the Lal Jose directorial.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam