»   » സിനിമ കണ്ടിറങ്ങിയ അനുരാഗ് കശ്യപ് ഫ്‌ളാറ്റ്!!! ഒറ്റവാക്കില്‍ മറുപടിയും വന്നു 'അസാധാരണ ചിത്രം'!!!

സിനിമ കണ്ടിറങ്ങിയ അനുരാഗ് കശ്യപ് ഫ്‌ളാറ്റ്!!! ഒറ്റവാക്കില്‍ മറുപടിയും വന്നു 'അസാധാരണ ചിത്രം'!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് കേരളത്തിലെ തിയറ്ററിലെത്തി ഒരു നാടിന്റെ കഥ പറഞ്ഞ ആ റിയലിസ്റ്റിക് സിനിമ കണ്ടു. പുറത്തിറങ്ങി ഒറ്റ വാക്കില്‍ മറുപടിയും നല്‍കി, അസാധാരണ ചിത്രം. 

ബോളിവുഡില്‍ റിയലിസ്റ്റിക് സിനിമകളൊരുക്കുന്ന ആ സംവിധായകനെ അത്ഭുതപ്പെടുത്തിയ ആ ചിത്രം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ആയിരുന്നു. ചിത്രത്തിന്റെ സംവിധായകനെ അദ്ദേഹം ചേര്‍ത്ത് നിറുത്തി ആശ്ലേഷിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പമാണ് അദ്ദേഹം സിനിമയേക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള, നിര്‍മാതാവ് വിജയ് ബാബു, ഛായാഗ്രഹകന്‍ ഗിരീഷ് തുടങ്ങിയ ടീം നന്നായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടി മഞ്ജുവാര്യര്‍ക്കൊപ്പമാണ് അനുരാഗ് കശ്യപ് ചിത്രം കണ്ടത്. തന്റെ സ്വപ്‌നം സഫലമായെന്നാണ് മഞ്ജുവാര്യരെ കണ്ടതിനേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. കേരളത്തിലെത്തിയാണ് അദ്ദേഹം സിനിമ കണ്ടത്. ചിത്രത്തിലെ അ ണിയറ പ്രവര്‍ത്തകരും നായക കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വര്‍ഗീസും ഒപ്പമുണ്ടായിരുന്നു.

റിയലിസ്റ്റിക് സിനിമകളുടെ ഇഷ്ട തോഴനായ അനുരാഗ് കശ്യപിന്റെ ഇഷ്ടം നേടിയ രണ്ട് മലയാള ചിത്രങ്ങള്‍ കൂടെ ഉണ്ട്. തന്റെ സഹപ്രവര്‍ത്തകനായ രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടവും സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കിയ സെക്‌സി ദുര്‍ഗയും. ഇരു ചിത്രങ്ങളേക്കുറിച്ചും നല്ല അഭിപ്രായം അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനില്‍ അനുരാഗ് കശ്യപും പ്രവര്‍ത്തിക്കുന്നുണ്ട്. ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവി ബോളിവുഡില്‍ അനുരാഗ് കശ്യപിന്റെ ക്യാമറാമാനായിരുന്നു. അനുരാഗ് കശ്യപ് നിര്‍മിച്ച് ഉഡുതാ പഞ്ചാബിന്റെ ക്യാമറ കൈകാര്യം ചെയ്തതും രാജീവ് രവി ആയിരുന്നു.

സൂപ്പര്‍ ഹിറ്റായി മാറിയ അങ്കമാലി ഡയറീസിന് സിനിമാ മേഖലയില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 86 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

English summary
Ankamali Diaries gest -appaluses from anurag kashyap. He said its a wonderfull film and the best film of the year. He watched the movie in Kerala along with actress Manju Warrier.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam