»   »  ആരാധകര്‍ ശല്യം ചെയ്തു, ഐശ്വര്യയ്ക്ക് ദേഷ്യം വന്നു

ആരാധകര്‍ ശല്യം ചെയ്തു, ഐശ്വര്യയ്ക്ക് ദേഷ്യം വന്നു

Posted By:
Subscribe to Filmibeat Malayalam

ലേകസുന്ദരികള്‍ എത്രതന്നെ മാറിവന്നിട്ടും 1994 ല്‍ സുന്ദരിപ്പട്ടം കെട്ടിയ ഐശ്വര്യ റായിയുടെ പേര് പറഞ്ഞതിന് ശേഷമെ മറ്റ് പേരുകള്‍ ഓര്‍ക്കാറുള്ളു. അങ്ങനൊരു താരത്തെ കണ്‍മുന്നില്‍ കാണുമ്പോള്‍ ഒന്ന് തൊട്ടു നോക്കാനും താലോടാനും ആരാധകര്‍ക്ക് ആഗ്രഹം. പക്ഷേ അതിരു വിടാന്‍ പാടില്ലല്ലോ?

ലുധിയാനയില്‍ ബ്രാന്റ് അംബാസഡറായ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു ഐശ്വര്യ റായി. സ്വപ്‌ന താരത്തെ മുന്നില്‍ കണ്ട സന്തോഷത്തില്‍ ഒന്ന് തൊട്ടു നോക്കാനും തലോടാനും ആരാധകരുടെ തിക്കും തിരക്കും തള്ളിക്കയറ്റവും. സംഭവം നിയന്ത്രണതീതമായതോടെ ഐശ്വര്യയ്ക്ക് ദേഷ്യം വന്നു. താരം മടങ്ങി ജ്വല്ലറിക്കകത്തേക്ക് പോയത്രെ. മാധ്യമങ്ങളെ കാണാന്‍ പോലും പിന്നെ ഐശ്വര്യ തയ്യാറായില്ല.

Aiwsarya Rai

എന്നാല്‍, ആരാധകരുടെ അതിരുകവിഞ്ഞ സ്‌നേഹപ്രകടനത്തില്‍ പരിഭ്രമിച്ചു പോയെന്നാണ് ഐശ്വര്യ റായി പിന്നീട് പ്രതികരിച്ചത്. തന്റെയും ഭര്‍ത്താവ് അഭിഷേക് ബച്ചന്റെയും ഭര്‍തൃപിതാവ് അമിതാഭ് ബച്ചന്റെയും മകള്‍ അരാധ്യയുടെയും പേരില്‍ നന്ദി പറഞ്ഞതിന് ശേഷമാണ് ഐശ്വര്യ ഉദ്ഘാടനത്തിനായി ജ്വല്ലറിയിലേക്ക് പോയത്.

English summary
t was a big day for the industrial city of Ludhiana as actress Aishwarya Rai came to inaugurate the 52nd store of Kerala-based Kalyan Jewellers. As thousands of fans mobbed the actress, she was about to fall due to heavy rush. Angry, Aishwarya Rai cancelled her media briefing and left the store disappointed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam