»   » ഷാരൂഖിന്റെ വീടിന് മുന്നില്‍ അനൂപും ഭാവനയും

ഷാരൂഖിന്റെ വീടിന് മുന്നില്‍ അനൂപും ഭാവനയും

Posted By:
Subscribe to Filmibeat Malayalam

മുംബൈയിലെ ജൂഹുവിലുള്ള മന്നത്ത് എന്ന ബംഗ്ലാവിന് മുന്നില്‍ക്കൂടി പോകുന്നവര്‍ക്കെല്ലാം അതിനകത്തെന്താണ് നടക്കുന്നതെന്നറിയാനൊരു ആകാംഷ തോന്നാതിരിക്കില്ല, പ്രത്യേകിച്ചും ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന്റെ ആരാധകര്‍ക്ക്. കഴിഞ്ഞ ദിവസം നടന്‍ അനൂപ് മേനോനും നടി ഭാവനയ്ക്കും മന്നാത്തിലൊന്നു കയറി നോക്കണമെന്ന് തോന്നി. വീട്ടിലേയ്ക്ക് പ്രവേശിയ്ക്കാന്‍ ശ്രമിച്ച ഇവര്‍ രണ്ടുപേരെയും കണ്ട് ഷാരൂഖിന്റെ കാവല്‍ക്കാര്‍ അന്തംവിട്ടു. കാരണം അനൂപിനും ഭാവനയ്ക്കും പിന്നില്‍ ഷൂട്ടിങ് യൂണിറ്റ് മൊത്തമുണ്ടായിരുന്നു.

ഇവര്‍ രണ്ടുപേരും ജോഡികളാകുന്ന ആംഗ്രി ബേബീസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ സീന്‍ ചിത്രീകരിച്ചത്. ഷാരൂഖിന്റെ വലിയ ആരാധകരാണ് ചിത്രത്തില്‍ അനൂപും ഭാവനയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍. കിങ് ഖാനോടുള്ള ആരാധന മൂത്ത അനൂപും ഭാര്യയായി അഭിനയിക്കുന്ന ഭാവനയും അദ്ദേഹത്തിന്റെ വീട്ടില്‍ ബലംപ്രയോഗിച്ച് കടക്കാന്‍ ശ്രമിക്കുകയാണ്.

തടസങ്ങളൊന്നുമില്ലാതെയാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍ ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു ഭാഗമാണിത്. രണ്ടുപേര്‍ വീട്ടിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നത് കണ്ട കാവല്‍ക്കാര്‍ ആദ്യം ഒന്നന്തിച്ചു. എന്നാല്‍ ഒരു സ്ത്രീയെ കണ്ടതോടെ അവര്‍ കാര്യമെന്തെന്ന് തിരക്കുകയായിരുന്നു. അപ്പോഴാണ് ഷൂട്ടിങ്ങിന്റെ ഭാഗമായുള്ള തള്ളിക്കയറലാണ് നടക്കുന്നതെന്ന് കാവല്‍ക്കാര്‍ക്ക് മനസിലായത്.

ഒളിച്ചോടിപ്പോയി വിവാഹിതരാവുകയും പിന്നീട് പലപ്രശ്‌നങ്ങളെയും നേരിടേണ്ടിവരുകയും ചെയ്യുന്ന രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അനൂപും ഭാവനയും അവതരിപ്പിക്കുന്നത്.

ഷാരൂഖിന്റെ വീടിന് മുന്നില്‍ അനൂപും ഭാവനയും

പ്രണയസാക്ഷാത്കാരത്തിനായി ഒളിച്ചോടുന്ന കാമുകനും കാമുകിയും വിവാഹം കഴിയുന്നതോടെ തങ്ങള്‍ക്കിടയിലെ പൊരുത്തക്കേടുകള്‍ തിരിച്ചറിയുകയാണ്. തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളെ വളരെ രസകരമായി ചിത്രീകരിക്കുകയാണ് ഈ ചിത്രത്തില്‍. സാറ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. അനൂപിന്റെ കഥാപാത്രം ഫോട്ടോഗ്രാഫറായ ജീവനാണ്. സാറയുടെ വിവാഹത്തിന്റെ തലേന്ന് മുംബൈയിലേയ്ക്കാണ് ഇവര്‍ ഒളിച്ചോടുന്നത്.

ഷാരൂഖിന്റെ വീടിന് മുന്നില്‍ അനൂപും ഭാവനയും

അടുത്തകാലത്തായി ചെയ്യുന്ന പല ചിത്രങ്ങളും പരാജയപ്പെടുന്ന അവസ്ഥയിലാണ് അനൂപ് മേനോന്‍. ഇതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനങ്ങളും അനൂപിനെതിരെ ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ സജി സുരേന്ദ്രന്റെ ചിത്രം ഒരു മികച്ച വിജയമാകേണ്ടത് അനൂപിനെ സംബന്ധിച്ച് അത്യാവശ്യമാണ്.

ഷാരൂഖിന്റെ വീടിന് മുന്നില്‍ അനൂപും ഭാവനയും

നേരത്തേ സജി സുരേന്ദ്രന്‍ ഒരുക്കിയ ഹസ്ബന്റ്‌സ് ഇന്‍ ഗോവയെന്ന ചിത്രത്തില്‍ ഭാവന അഭിനയിച്ചിട്ടുണ്ട്. ഏത് നായക നടന്മാര്‍ക്കൊപ്പവും മികച്ച കെമിസ്ട്രി ഫീല്‍ ചെയ്യുന്ന നായികയാണ് ഭാവന. അല്‍പം ഫ്‌ളെക്‌സിബിളായ കോമഡി ടച്ചുള്ള കഥാപാത്രങ്ങളെ ഭാവന മനോഹരമാക്കാറുണ്ട്. ആംഗ്രി ബേബീസിലും ഭാവന മികച്ച പ്രകടനം നടത്തുമെന്ന് കരുതാം.

ഷാരൂഖിന്റെ വീടിന് മുന്നില്‍ അനൂപും ഭാവനയും

ഇത് രണ്ടാം വട്ടമാണ് അനൂപും ഭാവനയും നായകനും നായികയുമായി എത്തുന്നത്. നേരത്തേ വികെ പ്രകാശ് ഒരുക്കിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് അനൂപ് തന്നെയായിരുന്നു.

ഷാരൂഖിന്റെ വീടിന് മുന്നില്‍ അനൂപും ഭാവനയും

ഷാരൂഖ് ആരാധകരായ സാറയും ജീവനും അദ്ദേഹത്തിന്റെ വീട്ടില്‍ കയറാന്‍ ശ്രമിക്കുന്ന സീന്‍ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ വളരെ ചെറിയൊരു സീനാണിത്.

English summary
Anoop Menon and Bhavana, have tried to enter forcefully into Mannat, the King Khan's mansion in Mumbai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam